വാക്സീനെതിരായ വ്യാജപ്രചാരണങ്ങൾക്കെതിരെ നടപടി : വി. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് വാക്സീനെതിരായ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വ്യാപകമായ ബോധവല്‍കരണം അടക്കം കൃത്യമായ പദ്ധതികള്‍ ഇതിനുവേണ്ടി തയ്യാറാക്കിയിട്ടുണ്ടെന്നും വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാക്സീനിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തും വിധമുള്ള പ്രചാരണങ്ങള്‍, വാക്സീന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുക തുടങ്ങിയവക്കെതിരെയാണ് കര്‍ശന നടപടികള്‍. കൃത്യമായ വിവരങ്ങള്‍ ലഭ്യമാകാത്തതാണ് വ്യാജപ്രചാരണങ്ങള്‍ക്ക് പലപ്പോഴും കാരണം. വാക്സീനുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സുതാര്യമാണെന്നും മുരളീധരന്‍ അറിയിച്ചു. ബോധപൂര്‍വം നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവാക്സീന്‍ അനുമതി പൂര്‍ണ സുരക്ഷ ഉറപ്പാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...