Saturday, May 18, 2024 9:41 am

കൊവിഡ് പശ്ചാതലത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എംഎൽഎമാർക്കൊപ്പം പങ്കെടുക്കില്ലെന്ന് കെ. മുരളീധരൻ എംപി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊവിഡിന്റെ പശ്ചാതലത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ കെ. മുരളീധരൻ എംപി പങ്കെടുക്കില്ല. ലോക്ക്ഡൗൺ തീരാൻ അഞ്ച് ദിവസം മാത്രമുള്ളപ്പോഴാണ് മുഖ്യമന്ത്രിക്ക് എംപിമാരെ ഓർമ്മ വന്നത്. ഇപ്പോഴാണ് ഒരു കൂടിക്കാഴ്ചക്ക് ശ്രമിച്ചത്. യുഡിഎഫ് യോഗം ബഹിഷ്കരിക്കില്ല. എന്നാൽ താൻ ഈ യോഗത്തിന് പോകില്ല. എംപിമാർ മാത്രമായി യോഗം വിളിക്കണം. ഇപ്പോൾ വിളിച്ചത് എംഎൽഎമാർക്ക് ഒപ്പമുള്ള യോഗം. ഇതിൽ പങ്കെടുക്കില്ലെന്നും മുരളീധരൻ പറഞ്ഞു. മാഹി സ്വദേശിയുടെ മരണം കേരളത്തിന്റെ കൊവിഡ് പട്ടികയിൽ ഉൾപ്പെടുത്തണമെന്നും എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ ഒരു മാസത്തേക്ക് നീട്ടിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ  മദ്യവിതരണത്തിനുള്ള ആപ്പ് സർക്കാരിന് തന്നെ ആപ്പായി മാറുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാഹി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചത് കേരളത്തിലെ കണ്ണൂർ ജില്ലയിലാണ്. മരണം മാഹിയിലെന്നാണ് മുഖ്യമന്ത്രി പിണറായി പറയുന്നത്. മരണത്തിന്റെ എണ്ണത്തിൽ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കരുത്. ഈ മരണം കേന്ദ്രം കേരളത്തിന്റെ കണക്കിലാണ് ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി പറയുന്നത് പോലെ മരണത്തിന്റെ എണ്ണം കുറച്ച് കാണിക്കരുത്. മരിച്ച മയ്യഴി സ്വദേശി മെഹ്റൂഫിന്റെ കുടുംബത്തോട് ചെയ്യുന്ന ക്രൂരതയാണിതെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ സംസ്ഥാനത്ത് ക്വാറന്‍റൈനിൽ കഴിയുന്നവർക്ക് പരിശോധന നടത്തുന്നതിൽ വീഴ്ച പാടില്ല. വിദേശത്ത് നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ വിവേചനം കാട്ടുന്നു. രാഷ്ടീയ സ്വാധീനം ഉപയോഗിച്ചുള്ളവർക്ക് പരിഗണന നൽകുകയാണ്. ഗർഭിണികൾക്കും അവശർക്കും പരിഗണനയില്ല.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. പല പരീക്ഷാ കേന്ദ്രങ്ങളും നിൽക്കുന്ന പ്രദേശങ്ങൾ ഹോട്ട്സ്പോട്ടുകളാകാൻ സാധ്യതയുണ്ട്. ഈ കേന്ദ്രങ്ങളിലെ പരീക്ഷ പെട്ടെന്ന് മാറ്റിവെക്കാൻ ഇട വന്നാൽ കുട്ടികൾക്ക് മാനസികമായ പ്രശ്നങ്ങൾ ഉണ്ടാകും. എസ്എസ്എൽസി – പ്ലസ് ടു പരീക്ഷ ഒരു മാസം കൂടി കാത്തിരുന്ന ശേഷം നടത്തണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.  കൂടാതെ കൊവിഡ് ദുരിതത്തിന്റെ പേരിൽ പലയിടത്തും തോന്നിയ പോലെ വൈദ്യുതി ബിൽ വന്നു. ഇത് ശരിയല്ല. ബില്ലടക്കാൻ മൂന്ന് മാസമെങ്കിലും സാവകാശം നൽകണം. സ്പ്രിംഗ്ളർ  കമ്പനിയുടെ പേരും മുദ്രയും ഉപയോഗിക്കരുതെന്ന കോടതി നിർദ്ദേശം വന്നതോടെ തന്നെ അവർക്ക് താത്പര്യം ഇല്ലാതായി. സ്പ്രിംഗ്ളർ ഇടപാടിൽ സമഗ്ര അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സിബിഐയെ കൊണ്ട് ഇത് അന്വേഷിപ്പിക്കും. തുടരന്വേഷണവും ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പുതുക്കുളം ജംഗ്ഷനിൽ റോഡിലെ കുഴികളും വെള്ളക്കെട്ടും അപകടഭീഷണി ഉയർത്തുന്നതായി പരാതി

0
 മലയാലപ്പുഴ : പുതുക്കുളം ജംഗ്ഷനിൽ റോഡിലെ കുഴികളും വെള്ളക്കെട്ടും അപകടഭീഷണി ഉയർത്തുന്നതായി...

ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന ; പ്രതി രക്ഷപ്പെട്ടത് വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിന്‍റെ...

0
തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ എത്തിക്കുന്നതിനിടെ നാടകീയമായ രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ...

ഏഴംകുളത്ത് ജോലിക്ക് പോയ വീട്ടമ്മയുടെ മാല ബൈക്കിലെത്തി മോഷ്ടിച്ച കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍

0
അടൂര്‍ : ഏഴംകുളത്ത് ജോലിക്ക് പോയ വീട്ടമ്മയുടെ മാല ബൈക്കിലെത്തി മോഷ്ടിച്ച...

ക​ന​യ്യ​കു​മാ​റി​ന് നേ​രെ നടന്ന ആ​ക്ര​മ​ണം ; കോ​ൺ​ഗ്ര​സ് പ​രാ​തി ന​ല്‍​കി

0
ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ നോ​ർ​ത്ത് ഈ​സ്റ്റ് ഡ​ൽ​ഹി​യി​ലെ സ്ഥാ​നാ​ർ​ഥി ക​ന​യ്യ കു​മാ​റി​നു...