ജിഎസ്ടിക്ക് മേൽ സെസ് ഏർപ്പെടുത്താനുള്ള നീക്കം തെറ്റ് ; കേന്ദ്രത്തിനെതിരെ തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജിഎസ്ടിക്ക് മേൽ സെസ് ഏർപ്പെടുത്താനുള്ള കേന്ദ്ര നീക്കം തെറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു. കേരളം അതിനെ അനുകൂലിക്കില്ലെന്നും  കൊവിഡ് കാലം കഴിഞ്ഞ് നികുതിയെക്കുറിച്ച് ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടിക്ക് മേൽ സെസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് നേരത്തെയും ജിഎസ്ടി കൗൺസിൽ ചർച്ച നടത്തിയിരുന്നു. അന്ന് സംസ്ഥാനങ്ങളെല്ലാം എതിർത്തു. പ്രളയ സെസുമായി ഇതിനെ താരതമ്യപ്പെടുത്തരുത്. ഇത് ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കലാണ്. അധിക നികുതി വരുമാനം ഉണ്ടാകുമെന്ന് പറയാനാകില്ല. റിസർവ് ബാങ്കിൽ നിന്ന് പണമെടുത്ത് കൂടുതൽ സംസ്ഥാനങ്ങൾക്ക് നൽകുക എന്നതാണ് കേന്ദ്രത്തിന് ചെയ്യാനാവുക. സെസ് ഏർപ്പെടുത്തൽ തീരുമാനം നടപ്പാകാനിടയില്ലെന്നും സംസ്ഥാനങ്ങളുടെ ഭൂരിപക്ഷം അതിന് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി അനുസരിച്ച് 40% നികുതി വരുമാനം ഇക്കുറി കിട്ടും. റവന്യു വരുമാനത്തിനു വേണ്ടി മദ്യശാലകൾ തുറക്കേണ്ട കാര്യമില്ല. ബെവ്കോ ആപ്പ് നിർമ്മാണം സ്റ്റാർട്ട് അപ്പിനെ ഏൽപ്പിച്ചതിൽ തെറ്റില്ല. സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതിൽ എന്താണ് കുഴപ്പമെന്ന് മനസിലായില്ലെന്നും തോമസ് ഐസക് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...