അടൂര്‍ : ഏഴംകുളത്ത് ജോലിക്ക് പോയ വീട്ടമ്മയുടെ മാല ബൈക്കിലെത്തി മോഷ്ടിച്ച കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. കൊല്ലം ശാസ്താംകോട്ട മനക്കര അര്‍ഷാദ് മന്‍സിലില്‍ നിഷാദി (37)നെ അടൂര്‍ പോലീസും തൃശൂര്‍ വടക്കാഞ്ചേരി കല്ലംപറമ്പ് സ്വദേശി വടരാട്ടില്‍ വീട്ടില്‍ അനുരാഗി (24)നെ തൃശ്ശൂര്‍ സിറ്റി സാഗോക് ടീമും മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ബൈക്കില്‍ യാത്ര ചെയ്ത് സ്ത്രീകളുടെ മാല പൊട്ടിച്ച കേസുകളില്‍ ഇവര്‍ പ്രതികളാണ്. മുപ്പതിലധികം മോഷണ കേസുകളില്‍ പ്രതിയായ അനുരാഗും വധശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ നിഷാദും ജയിലില്‍ കഴിയുമ്പോഴാണ് പരിചയപ്പെടുന്നത്. ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങിയ അനുരാഗ് കൊല്ലം ജില്ലയിലെത്തി നിഷാദുമായി ചേര്‍ന്ന് ബൈക്കില്‍ വിവിധ സ്ഥലങ്ങളില്‍ കറങ്ങിനടന്ന് മാല പൊട്ടിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 13 ന് ഏഴംകുളം പട്ടാഴിമുക്ക് ജംഗ്ഷന് സമീപം പട്ടാഴി വടക്കേക്കര ചെളിക്കുഴി സ്വദേശിനിയുടെ കഴുത്തിലെ ഒന്നര പവന്റെ സ്വര്‍ണ്ണമാല ബൈക്കിലെത്തി മോഷ്ടിച്ച കേസില്‍ അന്വേഷണം നടക്കുമ്പോഴാണ് അറസ്റ്റുണ്ടായത്. നൂറു കണക്കിന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവര്‍ പുനലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ സമാനമായ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് വിവിധ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ 11 ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് പരിധിയില്‍ നിന്നും സ്ത്രീയുടെ മാല പൊട്ടിച്ച കേസില്‍ അനുരാഗിനെ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ തൃശൂര്‍ പോലീസ് കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പോലീസ് സംഘത്തിന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് നിഷാദിനെ അടൂരില്‍ പിടികൂടിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























