കെ എമ്മിനെ അനുനയിപ്പിക്കാന്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി ഡി.സി.സി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പുനഃസംഘടനയില്‍ രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് കോഴിക്കോട് ഡിസിസി ഒരുങ്ങുന്നു. അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച കെ. മുരളീധരന്‍ എംപിയുമായി കോഴിക്കോട് ഡിസിസി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. നിര്‍ദേശങ്ങള്‍ നല്‍കില്ലെന്ന നിലപാട് മുരളീധരന്‍ സ്വീകരിച്ചതോടെ ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇടഞ്ഞുനില്‍ക്കുന്ന എം.കെ.രാഘവന്‍ എംപിയുമായും ഡിസിസി കൂടിക്കാഴ്ച നടത്തിയേക്കും. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തില്‍ കെ.മുരളീധരന് അനുകൂലമായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

സംസ്ഥാന നേതൃത്വവുമായി കെ.മുരളീധരന്‍ ഇടഞ്ഞു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷ പ്പെട്ടത്. കഴിഞ്ഞ ഇടയ്ക്ക് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം എന്നതടക്കം കെപിസിസി കെ.മുരളീധരനും എം.കെ.രാഘവനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ഡിസിസിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണെന്ന ധാരണ മുരളീധരനുണ്ട്. അതുകൊണ്ടു തന്നെയാണ് ആദ്യഘട്ട ഡിസിസി പുനഃസംഘടന ചര്‍ച്ച പാളിപ്പോയത്. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയില്ല എന്ന തീരുമാനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം ആവര്‍ത്തിച്ചത്. മുല്ലപ്പള്ളി രണ്ടാം ഘട്ട ചര്‍ച്ചയില്‍ മയപ്പെട്ടതു പോലെ മുരളീധരനും മയപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കുമെന്നാണ് ഡിസിസി പ്രതീക്ഷിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം...

0
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും...

പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി ; പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ സമിതിയുടെ അധ്യക്ഷനാകും

0
തിരുവനന്തപുരം: പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപികരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി...