തിരുവനന്തപുരം : ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസം ഉണ്ട്, അതൃപ്തി പരസ്യമാക്കി ദേവസ്വം മന്ത്രി കെ മുരളീധരൻ. ശബരിമല നട അടച്ച സമയങ്ങളിൽ ആണ് നവീകരണ പ്രവർത്തികൾ നടത്തേണ്ടത്. ഇവിടെ നട തുറന്ന സമയത്താണ് നവീകരണ പ്രവർത്തികൾ നടത്തിയത്. ഇപ്പോൾ തന്നെ ഇതാണ് അവസ്ഥയെങ്കിൽ മണ്ഡലകാലത്ത് എന്താകും അവസ്ഥയെന്നാണ് ഭക്തരുടെ ആശങ്ക. ഒരിക്കലും ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കേണ്ടത് സർക്കാരിൻറെ ഉത്തരവാദിത്തമാണ്. സർക്കാർ വിജിലൻഡായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഇതൊക്കെ മുൻകൂട്ടി കാണാൻ ദേവസ്വം ബോർഡിന് കാണാൻ കഴിയാത്തത് വീഴ്ച. ഇതുപോലെ വിഷയങ്ങൾ വരുമ്പോൾ മന്ത്രിക്ക് പ്രതികരിക്കാതിരിക്കാൻ കഴിയില്ലല്ലോ. ശബരിമലയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ പ്രസിഡണ്ടിനെ അല്ലല്ലോ വിമർശിക്കുക മന്ത്രിയെയും സർക്കാരിനെയും അല്ലേ. ഇക്കാര്യത്തിൽ തനിക്ക് അസംതൃപ്തി ഉണ്ടെന്നും മന്ത്രി വിമർശിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































