സി.പി.എം സമ്മേളനങ്ങള്‍ക്ക് വേണ്ടി കോവിഡ് കണക്ക് കുറച്ചു കാണിച്ചു ; കെ. മുരളീധരന്‍ എംപി

For full experience, Download our mobile application:
Get it on Google Play

തലശേരി : സി.പി.എം സമ്മേളനങ്ങള്‍ക്കു വേണ്ടി കോവിഡ് കണക്ക് കുറച്ചു കാണിച്ചെന്ന് കെ. മുരളീധരന്‍ എംപി ആരോപിച്ചു. തലശേരി അതിരൂപതാ ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലുദിവസമായി 40000 മുകളിലാണ് കൊവിഡിന്റെ ബാധിതരുടെ എണ്ണം. അടിയന്തരമായി സര്‍ക്കാര്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ജാഗ്രത പാലിക്കണം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.

മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും വന്നാല്‍ അദ്ദേഹം തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. തലശേരി-റെയില്‍വേപാത സര്‍വ്വേയ്ക്കു അനുകൂലമായ സമയമാണിതെന്നും പദ്ധതിയുമായി സര്‍ക്കാര്‍ മുന്‍പോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളായ സജീവ് മാറോളി, എ. പി അരവിന്ദാക്ഷന്‍ എന്നിവരും എംപിയോടൊപ്പമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...