കീ… എന്ന് പറഞ്ഞ് ഹോണടിച്ചങ്ങ് കയറ്റുകയാണ്, അതിന് പകരം ഠേ എന്നായിരിക്കും മറുപടി ; മേയര്‍ക്കെതിരെ മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനെതിരെ പരാമര്‍ശവുമായി കെ.മുരളീധരന്‍ എംപി. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ച്‌ കയറിയത് വിവരമില്ലാത്തതു കൊണ്ടാണെന്ന് കെ.മുരളീധരന്‍ പറഞ്ഞു. ചട്ടങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ സിപിഐമ്മില്‍ ബുദ്ധിയുള്ള ആരുമില്ലേയെന്നും കെ.മുരളീധരന്‍ ചോദിച്ചു. ‘ആദ്യം തന്നെ തിരുവനന്തപുരത്തെ ഒരു മേയറുണ്ട്. അവരെ വിമര്‍ശിച്ചതിനാണ് എന്റെ പേരില്‍ കേസ് എടുത്തത്. പക്ഷെ ഇപ്പോ അതിന് വിവരമില്ല എന്ന് കാര്യം മനസ്സിലായി. ആരെങ്കിലും ചെയ്യോ…. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് ഹോണടിച്ചിട്ട് ഇടിച്ചു കയറ്റുകയാണ്. രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ച്‌ കയറിയാല്‍ സ്‌പോട്ടില്‍ വെടിവെക്കുക എന്നതാണ് നയം.

കീ… എന്ന് പറഞ്ഞ് ഹോണടിച്ചങ്ങ് കയറ്റുകയാണ്. അതിന് പകരം ഠേ എന്നായിരിക്കും മറുപടി. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാന്‍ തക്കവണ്ണം ബുദ്ധിയുള്ള ഒരുത്തനും സിപിഐഎമ്മിലില്ലേ,’ കെ.മുരളീധരന്‍ ചോദിച്ചു.നേരത്തെയും ആര്യ രാജേന്ദ്രനെതിരെ കെ.മുരളീധരന്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. കോര്‍പ്പറേഷനെതിരായ നികുതി വെട്ടിപ്പ് ആരോപണത്തിലെ കോണ്‍ഗ്രസ് സമര വേദിയിലായിരുന്നു മുരളീധരന്റെ വാക്കുകള്‍. ‘കാണാന്‍ നല്ല സൗന്ദര്യം ഒക്കെയുണ്ട് ശരിയാ… പക്ഷെ വായില്‍ നിന്നും വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഇന്നലെ പെയത മഴയത്ത് മാത്രം കിളിര്‍ത്തതാണ്. മഴ കഴിയുമ്പോഴേക്കും അത് തീരും. ഇത്തരത്തില്‍ നിരവധി പേരെ കണ്ടിട്ടുള്ള നഗരസഭയാണിത്. ഇങ്ങനെ പോവുകയാണെങ്കില്‍ മേയറെ നോക്കി കനക സിംഹാസനത്തില്‍ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടി വരും.’ എന്നായിരുന്നു മുരളീധരന്‍റെ പരാമര്‍ശം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ പോലീസ് ഉദ്യോ​ഗസ്ഥൻ്റെ അതിക്രമം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ പോലീസ് ഉദ്യോ​ഗസ്ഥൻ്റെ അതിക്രമം. നെടുമങ്ങാട് സ്റ്റേഷനിൽ...

ഓപ്പറേഷൻ തൂഫാൻ പ്രചാരണം : ഏറ്റവുമധികം റെഡ് കാർഡുകൾ ഒരുമിച്ച് ഉയർത്തിക്കാട്ടി കളമശ്ശേരി രാജഗിരി...

0
കളമശ്ശേരി : സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ പ്രചാരണത്തെ പിന്തുണച്ച്...

നാലുവയസ്സുകാരിക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ആശുപത്രികളെയും ഡോക്ടർമാരെയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി: ​ഗാസിയാബാദിൽ ബലാത്സം​ഗത്തിനിരയായ നാലുവയസ്സുകാരിക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ...

കൊല്ലം കോർപ്പറേഷനിൽ 165 ടാബുകളും ആയിരത്തിലേറെ പിപിഇ കിറ്റുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം കോർപ്പറേഷനിൽ 165 ടാബുകളും ആയിരത്തിലേറെ പിപിഇ കിറ്റുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ...