രമേശ് ചെന്നിത്തല കാബിനറ്റിൽ വേണം ; യുഡിഎഫിൽ തർക്കങ്ങളില്ലെന്ന് കെ. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺഗ്രസ് നേതൃത്വത്തിലും യുഡിഎഫിലും യാതൊരുവിധ ഭിന്നതകളുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രമേശ് ചെന്നിത്തലയെപ്പോലെ പരിചയസമ്പന്നനായ ഒരാളെ കാബിനറ്റിൽ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചെന്നിത്തലയുമായി രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സംസാരിച്ചിട്ടുണ്ടെന്നും ഇതിനുമുകളിൽ കോൺഗ്രസിൽ തീരുമാനങ്ങൾ എടുക്കാൻ ആരുമില്ലെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട മറ്റ് വാർത്തകൾ അദ്ദേഹം തള്ളി.

തന്റെ കാര്യത്തിൽ ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും ആരും തന്നോട് ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. മന്ത്രിസഭാ വിഭജനവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് അടിസ്ഥാനത്തിൽ (കെസി, ആർസി, വിഡി എന്നിങ്ങനെ) കഥകൾ പ്രചരിപ്പിക്കുകയാണെന്നും അത്തരം പ്രചാരണങ്ങൾക്ക് മറുപടി നൽകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമാണ് അന്തിമമെന്നും അതിനുമുകളിൽ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...