കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്ന വെള്ളാപ്പള്ളിയുടെ പരാമർശം ഭൗർഭാഗ്യകരമെന്ന് കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്ന വെള്ളാപ്പള്ളിയുടെ പരാമർശം ഭൗർഭാഗ്യകരമെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. ജാതി, മത വിഭാ​ഗങ്ങളെ ഒരു പോലെ കാണേണ്ട ഒരു ‌പ്രസ്ഥാനമാണ് എസ്എന്‍ഡിപി. അതാണ് ശ്രീനാരായണ ഗുരുവിൻ്റെ ലക്ഷ്യമെന്നും അതിൽ നിന്ന് അദ്ദേഹം പിന്മാറിയത് വളരെ ഭൗർഭാഗ്യകരമാണെന്നും കെ മുരളീധരൻ പറഞ്ഞു. എസ്എന്‍ഡിപിയുടെ തലപ്പത്തിരുന്ന് വെള്ളാപ്പള്ളിയെപ്പോലെ ഒരാൾ പറയാൻ പാടില്ലാത്ത പ്രസ്താവനയാണത്. അത് തിരുത്തപ്പെടണം. വെള്ളാപ്പള്ളിയുടെ പിൻബലം മുഖ്യമന്ത്രിയാണ്. മലപ്പുറം പരാമർശം നടത്തിയപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തെ പിന്തുണച്ചുവെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. കേരളത്തില്‍ ജനാധിപത്യമല്ല, മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ശശി തരൂർ വിഷയത്തിലും കെ മുരളീധരൻ പ്രതികരിച്ചു. ശശി തരൂരിൻ്റെ കാര്യം തങ്ങൾ വിട്ടുവെന്നും അദ്ദേഹത്തെ തങ്ങളുടെ കൂട്ടത്തിൽ കൂട്ടുന്നില്ലയെന്നും കെ മുരളീധരൻ പറഞ്ഞു. നടപടി വേണമോ വേണ്ടയോ എന്ന് ദേശീയ നേതൃത്വം തീരുമാനിക്കും. നിലപാട് തിരുത്താതെ തിരുവനന്തപുരത്ത് ഒരു പരിപാടിയിലും തരൂരിനെ പങ്കെടുപ്പിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....