തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ‘മാക്സിസ്റ്റ്-ബിജെപി’ രഹസ്യബന്ധമാരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. എൽഡിഎഫ് സ്ഥാനാർത്ഥിയായ ശിവൻകുട്ടി അറിയാതെയാണ് ‘മാ-ബി’ ബന്ധമെന്നും മുരളീധരൻ ആരോപിച്ചു. നേമത്തിനൊപ്പം തിരുവനന്തപുരത്തും ഈ ബന്ധമുണ്ട്. ഇവിടെ ബിജെപിക്ക് വോട്ട് മറിക്കും പകരം വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും ബിജെപി, സിപിഎമ്മിനെ സഹായിക്കാനുമാണ് ധാരണയെന്നും മുരളീധരൻ പറഞ്ഞു.
ബൂത്ത് തലം മുതൽ കോൺഗ്രസിന്റെ പ്രവർത്തകർ ഒറ്റക്കെട്ടാണ്. രാഹുൽ ഗാന്ധിയുടെ ഇന്നലെത്തെ പ്രശംസ വലിയ പ്രചോദനമാണെന്നും മുരളീധരൻ പ്രതികരിച്ചു.