ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന ചിന്തയില്‍ വേണം കോണ്‍ഗ്രസ് മുന്നോട്ടു പോകാന്‍ : കെ.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസ് വളരെ സൂക്ഷിച്ച്‌ നീങ്ങേണ്ട കാലഘട്ടമാണെന്നും തിരിച്ചടികള്‍ ഉണ്ടാകുന്നുണ്ട്, അത് മനസ്സിലാക്കാന്‍ നമുക്കെല്ലാവര്‍ക്കും കഴിയണമെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. പഴയ കാലമല്ല, ജനങ്ങള്‍ എല്ലാം പഠിച്ച്‌ വിലയിരുത്തുന്ന കാലഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാന്‍ ഇതുവരെ അവസരം കിട്ടാതിരുന്നവര്‍ക്ക് മുന്‍ഗണന ഹൈകമാന്‍ഡ് നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് രാജ്യസഭ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്ത വിഷയത്തില്‍ മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘പണ്ട് കാലത്തൊക്കെ പലതും നടന്നിട്ടുണ്ടാകാം. ആ കാലഘട്ടം മാറി. ജനം ചാനലിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും കാര്യങ്ങള്‍ നോക്കി മനസ്സിലാക്കുന്നു. പ്രിന്റ് മീഡിയയുടെ കാലത്ത് ഒരുപാട് കളി കളിച്ചിട്ടുണ്ട്. ആ കളിക്കൊന്നും ഇപ്പോള്‍ ഒരു സ്ഥാനവുമില്ല. അന്നത്തെ ചരിത്രം പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. പാര്‍ട്ടിയുടെ പ്രസക്തി പ്രവര്‍ത്തനത്തിലൂടെ വേണം തെളിയിക്കാന്‍.’ ‘ജി 23 നേതാക്കള്‍ കോണ്‍ഗ്രസില്‍ തിരുത്തല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടേ ഉള്ളൂ. അവരൊരിക്കലും കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചിട്ടില്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് പാര്‍ട്ടി നന്നാവണമെന്ന ആഗ്രഹത്തിലാണ്. പക്ഷേ, കപില്‍ സിബലിനെ പോലുള്ളവരുടെ അഭിപ്രായത്തോട് ഒരു ശതമാനം പോലും യോജിക്കാന്‍ കഴിയില്ല.’ -മുരളീധരന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...