പിണങ്ങിപ്പോയ ഭാര്യയെ മദ്യലഹരിയിൽ കഴുത്തറുത്ത് കൊല്ലാൻ ശ്രമം ; യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മദ്യലഹരിയിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവാവിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. കുടുംബകലഹത്തെ തുടർന്ന് പിണങ്ങിപ്പോയ ഭാര്യയെ വഴിയിൽ വെച്ച് കണ്ടപ്പോൾ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. മുറിവേറ്റ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തമിഴ്നാട് സെമ്പനാർ കോവിലിനടത്ത് നല്ലുച്ചേരി, കൂടല്ലൂരിലാണ് സംഭവം. മുപ്പത്തിയഞ്ചുകാരനായ വിക്ടർ വിനോദ് കുമാർ എന്നയാണ് ഭാര്യ ഹേമ ജൂലിയറ്റിന്റെ കഴുത്തറുത്തത്. സ്വകാര്യ സ്കൂളിൽ അധ്യാപികയായ ഹേമ ഭർത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിലായിരുന്നു താമസം. ജോലി കഴിഞ്ഞ് മടങ്ങുംവഴി വിനോദ് കുമാർ ഹേമയെ സമീപിച്ച് അനുനയിപ്പിച്ച് വീട്ടിലേക്ക് ക്ഷണിച്ചു.

ഒപ്പം ചെല്ലാൻ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവായ വിക്ടര്‍ കൈയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ ഹേമയെ തിരുവാരൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദ് കുമാറിനെ സെമ്പനാർ കോവിൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...