Thursday, April 25, 2024 5:15 am

സില്‍വര്‍ലൈന്‍ ; അശാസ്ത്രീയമായ സര്‍വേ നടപടികളാണ് കേരളത്തിലേതെന്ന് അലോക് കുമാര്‍ വര്‍മ്മ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സില്‍വര്‍ലൈനിനായി അശാസ്ത്രീയമായ സര്‍വേ നടപടികളാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് കുമാര്‍ വര്‍മ്മ. പദ്ധതിക്കായി സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നത് അനാവശ്യമാണ്. ലിഡാര്‍ സര്‍വേ നടന്ന സ്ഥലങ്ങളില്‍ സര്‍വേക്കല്ല് സ്ഥാപിക്കേണ്ട ആവശ്യമില്ല. സംസ്ഥാന സര്‍ക്കാരിനെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചെന്നും അലോക് കുമാര്‍ വര്‍മ്മ പറഞ്ഞു. പദ്ധതി നല്ലതാണോ മോശമാണോ എന്നത് സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്യാം. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയ സാഹചര്യത്തില്‍ ലഡാര്‍ സര്‍വേ നടന്നിരിക്കുന്നു. ലഡാര്‍ സര്‍വേയുടെ ഉദ്ദേശം തന്നെ ഈവിധത്തിലുള്ള പ്രശ്‌നങ്ങളൊഴിവാക്കുകയെന്നത് തന്നെയാണ്.

ജനങ്ങളെ സംബന്ധിച്ച് വലിയ ആശങ്കയുണ്ട്. അത് പരിഹരിക്കാന്‍ കഴിയേണ്ടതുണ്ട്. ഇതിന് അനുബന്ധമായ ഡയഗ്രവും മറ്റു തയാറാക്കി ജനങ്ങളോട് ഈ കാര്യങ്ങളെല്ലാം വിശദീകരിക്കാനാണ് സര്‍ക്കാര്‍ തയാറാകേണ്ടത്. ലഡാര്‍ സര്‍വേ നടന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ കല്ലുകള്‍ സ്ഥാപിക്കുന്നത് അതുകൊണ്ട് തന്നെ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ വിരുദ്ധ സമരങ്ങളെ പിന്തുണച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. വികസന പ്രവര്‍ത്തനങ്ങളെ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

സില്‍വര്‍ലൈനില്‍ തെറ്റിദ്ധാരണ പരത്തി സംഘര്‍ഷമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. കേരളത്തെ കലാപഭൂമിയാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന നിലപാടാണ് സിപിഐഎം ആവര്‍ത്തിക്കുന്നത്. സര്‍വേക്കല്ല് വാരിക്കൊണ്ടുപോയാല്‍ പദ്ധതി തടയാനാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കല്ലിടല്‍ സ്ഥലത്തുനിന്നും കോണ്‍ഗ്രസുകാര്‍ കല്ല് വാരിക്കൊണ്ടുപോകുന്നു. അവര്‍ക്ക് കല്ല് വേണമെങ്കില്‍ നമ്മുക്ക് എവിടെനിന്നെങ്കിലും ഒപ്പിച്ചുകൊടുക്കാം. ഈ കല്ലുകള്‍ കൊണ്ടുപോകേണ്ട കാര്യമുണ്ടോ? കോടിയേരി പരിഹസിച്ചു. നശീകരണ രീതിയിലാണ് കേരളത്തിലെ പ്രതിപക്ഷം ചിന്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി ജനാധിപത്യ കേരളത്തെ ഒന്നിച്ചുനിര്‍ത്തുമെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും കൈവന്നു. സ്ത്രീകളും കുട്ടികളും ജനകീയ പ്രക്ഷോഭത്തിന്റെ ശക്തി എന്തെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തി. എന്നാല്‍ യാതൊരു അക്രമത്തിനും മുതിരാതിരുന്ന ഈ ജനതയോട് പോലീസ് ക്രൂരത കാണിച്ചു. സ്ത്രീകളെ പോലീസ് ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചു. നൊട്ടോറിയസായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തെ ക്രൂരമായി അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ നടന്നതെന്നും പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മീന്‍മുട്ടി വനപ്രദേശത്തിന് സമീപം മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി ; വൻ ദൂരുഹത

0
കൊല്ലം: നടുവന്നൂര്‍ ജലസംഭരണിയോട് ചേര്‍ന്നുള്ള മീന്‍മുട്ടി വനമേഖലയില്‍ മനുഷ്യന്‍റെ അസ്തികളും തലയോട്ടിയും...

ഡൽഹിയിൽ ഫ്ലൈ ഓവറിന് നടുവിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0
ഡൽഹി: ഡൽഹിയിൽ നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....

സ്പേസ് പാ‍ർക്കിലെ ജോലി അനധികൃതമായി നേടിയെന്ന കേസ് ; സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ...

0
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിൽ...

കാർ ഇടിച്ചു പരിക്കേറ്റ ഫിനാൻസ് ഉടമ മരിച്ചു

0
റാന്നി: വടശ്ശേരിക്കര ഇടത്തറ ജംഗ്ഷനിൽ പ്രഭാത സവാരിക്കിടെ കാർ ഇടിച്ചു പരിക്കേറ്റ...