സ്വര്‍ണ്ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ.മുരളീധരന്‍ എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തൊട്ടാകെ കലാപം അഴിച്ചു വിട്ടു സ്വര്‍ണ്ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ.മുരളീധരന്‍ എംപി. കെപിസിസി ആസ്ഥാന മന്ദിരത്തിന് നേരെ സിപിഎമ്മുകാര്‍ നടത്തിയ അക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കെ.മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. അതേസമയം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ”തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാന മന്ദിരത്തിന് നേരെ സിപിഎമ്മുകാര്‍ നടത്തിയ അക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. സംസ്ഥാനത്തൊട്ടാകെ കലാപം അഴിച്ചു വിട്ടു സ്വര്‍ണ്ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്”.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...