തിരുവനന്തപുരം : കോണ്‍ഗ്രസ് പുന:സംഘടനയില്‍ തനിക്കുള്ള അതൃപ്തി പരസ്യമാക്കി കെ.മുരളീധരന്‍ എംപി. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ വീണ്ടെടുത്ത കോണ്‍ഗ്രസിനെ വീണ്ടും ഐ സി യുവിലാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് കെ.മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സംഘടനയില്‍ വീണ്ടും സ്ഥാനമാനങ്ങള്‍ വീതം വെക്കാനാണ് നീക്കം നടക്കുന്നത്.
കഴിഞ്ഞ നിയമസഭാ ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പുകളിലെ പരാജയത്തില്‍ ഐ സി യുവില്‍ ആയ പ്രസ്ഥാനത്തെ പൂര്‍ണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയില്‍ നമ്മള്‍ തിരികെ കൊണ്ടുവന്നിരുന്നു. ഐക്യതയോടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ വലിയ വിജയമായിരുന്നു അത്. എന്നാല്‍ സ്ഥാനമാനങ്ങള്‍ വീതം വെച്ച് അതിനെ ഐ സി യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ ചില ഭാഗത്തുനിന്നും കാണുന്നതില്‍ അതിയായ ദുഃഖമുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.