നെഹ്റു കുടുംബത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കത്തിനും കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ലെന്ന് കെ.മുരളീധരന്‍ എം.പി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : നെഹ്റു കുടുംബത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കത്തിനും കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ലെന്ന് കെ.മുരളീധരന്‍ എംപി. നെഹ്റു കുടുംബമാണ് കോണ്‍ഗ്രസിന്റെ അവസാനവാക്ക്. കോണ്‍ഗ്രസില്‍ ജനാധിപത്യം ഉണ്ടെന്നതിന് തെളിവാണ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചിലര്‍ മുന്നോട്ടുവരുന്നത്. ജനാധിപത്യ മത്സരങ്ങള്‍ മുന്‍പും പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ടെന്നും കെ.മുരളീധരന്‍ പറഞ്ഞു.

നെഹ്റു ഫാമിലി ഒരു മതേതര കുടുംബമാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പാരമ്പര്യം പേറുന്ന കുടുംബമാണ് നെഹ്റു കുടുംബം. അങ്ങനെയുള്ള ഒരു കുടുംബത്തെ സാധാരണ കുടുംബമായി പരിഗണിക്കുന്നത് ശരിയല്ല. ഒരു കോണ്‍ഗ്രസുകാരനും അങ്ങനെ കരുതാന്‍ സാധിക്കില്ലെന്നും കെ.മുരളീധരന്‍ അഭിപ്രായപ്പെട്ടു.

നെഹ്റു കുടുംബത്തെ ദുര്‍ബലപ്പെടുത്താന്‍ ഇന്ത്യയിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും അനുവദിക്കില്ല. കോണ്‍ഗ്രസ് തലപ്പത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും നെഹ്റു കുടുംബമാണ് പാര്‍ട്ടിയുടെ കരുത്ത്. ജനാധിപത്യ പാര്‍ട്ടികളില്‍ മത്സരം മുന്‍പും ഉണ്ടായിട്ടുണ്ട്. പാര്‍ട്ടിയിലെ അന്തിമ വാക്ക് നെഹ്റു കുടുംബത്തിന്റെ ആണെന്നും കെ.മുരളീധരന്‍ എംപി കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...

ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം ; എം.ജി സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു

0
കോട്ടയം : മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ. മുൻ...