കോണ്‍​ഗ്രസിന്റെ ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് ഒരു നേതാവിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല : കെ.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോണ്‍​ഗ്രസിന്റെ ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് ഒരു നേതാവിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് കെ.മുരളീധരന്‍ എംപി വ്യക്തമാക്കി. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തെറ്റുകള്‍ തിരിച്ചറിയണം. തുടര്‍ച്ചയായ പരാജയങ്ങള്‍ അണികളെ നിരാശരാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കി. ചിലയിടത്ത് കൈപ്പത്തിയില്‍ മത്സരിച്ചവര്‍ പോലും നാലാം സ്ഥാനത്ത് വരെ എത്തി. നിയമസഭയില്‍ 41 സീറ്റ് കിട്ടിയത് തന്നെ ഭാഗ്യം. തോല്‍വി അവലോകനം ചെയ്തപ്പോള്‍ മനസിലാകുന്നത് ഇതാണ്.

തെരഞ്ഞെടുപ്പിലെ തോല്‍വി ജനങ്ങള്‍ കാണിച്ച മഞ്ഞക്കാര്‍ഡായിരുന്നു. താഴെ തട്ടില്‍ ആളുകള്‍ കുറയുന്നു എന്ന സൂചന. അത് മനസിലാക്കിയില്ലെന്നും കെ.മുരളീധരന്‍ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പിആര്‍ വര്‍ക്ക് ഗുണം ചെയ്തു. കിറ്റും അവര്‍ക്ക് നേട്ടമായി. ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍​ഗ്രസ് പാര്‍ട്ടിക്ക് ആയില്ല. സാമുദായിക സംഘടനകളെ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ സി.പി.എം സമീപിച്ചെന്നും മുരളീധരന്‍ വ്യക്തമാക്കി .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...