11 വയസ്സുള്ള ഭാര്യാസഹോദരിയെ പീഡിപ്പിച്ച കേസില്‍ 35 കാരനായ പ്രതിക്ക് 30 വര്‍ഷം തടവ്

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : പതിനൊന്ന് വയസ്സുള്ള ഭാര്യാസഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ ഹൊസ്ദുർഗ് പോക്സോ കോടതി 30 വർഷം തടവിന് ശിക്ഷിച്ചു. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 35 കാരനാണ് പ്രതി. 2018 ലാണ് കേസ് രജിസ്റ്റർചെയ്തത്. പെൺകുട്ടിയെ ഭാര്യയുടെ വീട്ടിൽവെച്ചും ബന്ധുവീട്ടിൽവെച്ചും മറ്റിടങ്ങളിൽ കൊണ്ടുപോയും പീഡിപ്പിച്ചെന്നാണ് കേസ്. ക്ലാസിൽ അസ്വസ്ഥത കാണിച്ച കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അന്നത്തെ വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ എം.സുനിൽകുമാറും രാജപുരം എസ്.ഐ. ആയിരുന്ന ജയകുമാറുമാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

പ്രായപൂർത്തിയാകാത്ത കുട്ടി, ആവർത്തിച്ചുള്ള പീഡനം, പ്രതിയുടെ ബന്ധു എന്നിങ്ങനെ മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ. ഓരോ വകുപ്പിലും 10 വർഷം തടവും 20,000 രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് ജഡ്ജി സി.സുരേഷ്കുമാർ വിധിന്യായത്തിൽ വ്യക്തമാക്കി. പിഴയടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും മൂന്നുമാസം വീതം ശിക്ഷയനുഭവിക്കണം. പോക്സോ കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബിന്ദു പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....