തൃശ്ശൂര്‍ : സി.പി.എമ്മിന് മറുപടിയുമായി കെ.മുരളീധരന്‍. സ്റ്റണ്ടും സെക്സുമുള്ള സിനിമയായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് കെ. മുരളീധരന്‍ പറഞ്ഞു.”മന്ത്രിമാരും മന്ത്രി പുത്രന്മാരുമായാണ് സ്വപ്നയുടെ ലിങ്ക്. അത്തരം ആരോപണങ്ങള്‍ ഞങ്ങള്‍ ഉന്നയിക്കുന്നില്ല, മന്ത്രി പുത്രനെക്കുറിച്ച് പത്രങ്ങളില്‍ വാര്‍ത്ത കാണുന്നു. വരും ദിവസങ്ങളില്‍ പുറത്ത് വരുമായിരിക്കും. സ്വര്‍ണ്ണകള്ളക്കടത്തിന്‍റെ പേരില്‍ രാജ്യത്തെ ഒരു കോണ്‍ഗ്രസ് നേതാവിനേയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടില്ല.
ചിദംബരം, ശിവകുമാര്‍ അന്വേഷണങ്ങളെക്കെ വേറെ സംഭവങ്ങളുടെ പേരിലാണ്. മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണ്ണം കടത്തിയോയെന്ന സംശയം ഉയരാന്‍ കാരണക്കാരന്‍ ജലീല്‍ മാത്രമാണ്. ആവശ്യമില്ലാതെ മതത്തെ ഇതിലേക്ക് വലിച്ചടരുത്. ലാവ്‍ലിന്‍ കേസില്‍ കോടതി പരാമര്‍ശം വന്നപ്പോള്‍ അന്ന് സി.പി.എം പറഞ്ഞത് പിണറായി പാര്‍ട്ടി സെക്രട്ടറിയാണ്, മന്ത്രിയായിരുന്നങ്കില്‍ രാജിവെച്ചേനേയെന്നാണ്. ജലീല്‍ പാര്‍ട്ടി സെക്രട്ടറിയല്ല , മന്ത്രിയാണ്
ജലീല്‍ രാജിവെക്കണം ഇല്ലെങ്കില്‍ മുഖ്യമന്ത്രി രാജി ചോദിച്ച് വാങ്ങണം. രാജിവെക്കാതെ സമരത്തില്‍ നിന്ന് മാറില്ല കോവിഡിന്‍റെ പേരില്‍ സമരത്തില്‍ നിന്ന് മാറാന്‍ ഉദ്ദേശിക്കുന്നില്ല. ഇ.പി ജയരാജനും , ശശീന്ദ്രനും, തോമസ് ചാണ്ടിക്കുമില്ലാത്ത എന്ത് പ്രത്യേകതയാണ് ജലീലിനുള്ളത്”. കെ. മുരളീധരന്‍ ചേദിച്ചു.