‘തരൂർ ട്രെയിനി അല്ല ട്രെയിനർ, കേരളത്തിൽ നിന്നും കൂടുതൽ വോട്ട് തരൂരിന്’ : എം കെ രാഘവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂരിനെ ട്രെയിനി എന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു. തരൂര്‍ ട്രെയിനിയില്ല, ട്രെയിനറാണ് എന്ന് പ്രതികരിച്ച്‌ കെപിസിസിയില്‍ വോട്ട് ചെയ്യാനെത്തിയ എം കെ രാഘവന്‍ എംപി തരൂരിനുള്ള പിന്തുണ വ്യക്തമാക്കി. കേരളത്തിലെ വോട്ടുകളില്‍ ഭൂരിപക്ഷവും തരൂരിന് കിട്ടും. അദ്ദേഹം ജയിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തേയും പാര്‍ട്ടിയേയും നയിക്കാന്‍ തരൂര്‍ പ്രാപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തില്‍ ഇറങ്ങിയ എല്ലാവര്‍ക്കും പാരമ്പര്യം ഉണ്ട് എന്ന് കെ എസ് ശബരിനാഥനും പറഞ്ഞു. തരൂര്‍ തിരുവനന്തപുരം മണ്ഡലത്തിലെ മികച്ച സ്ഥാനാര്‍ഥി ആണെന്ന് കെ മുരളീധരന്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് താന്‍ ഖാര്‍ഗെയെ ആഗ്രഹിക്കുന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കി. ട്രെയിനി, ട്രെയിനര്‍, ഗസ്റ്റ് ആര്‍ട്ടിസ്റ്റ്, പല വിശേഷണം തനിക്ക് കിട്ടിയെന്നും ഓരോരുത്തര്‍ക്കും ഓരോ രീതിയാണെന്നും എല്ലാത്തിനും പ്രതികരിക്കാന്‍ ഇല്ലെന്നും ശശി തരൂര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...