അങ്കണവാടിയില്‍ അതിക്രമിച്ച് കടന്ന് ഭക്ഷണമുണ്ടാക്കി കഴിച്ച കള്ളന്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ :  അങ്കണവാടിയില്‍ അതിക്രമിച്ച് കടന്ന് ഭക്ഷണമുണ്ടാക്കി കഴിച്ച  കള്ളന്‍  പിടിയിലായി. മട്ടന്നൂര്‍ സ്വദേശി വിജേഷിനെയാണ് കണ്ണൂര്‍ സിറ്റി പോലീസ്  പിടിയിലായത്. ജോലിയും കൂലിയും ഇല്ലെന്നും വിശന്നുവലഞ്ഞപ്പോഴാണ് അങ്കണവാടിയില്‍ കയറി കഞ്ഞിയും ഓംലെറ്റുമുണ്ടാക്കി കഴിച്ചതെന്നുമായിരുന്നു വിജേഷ് പോലീസിനോട് പറഞ്ഞത്. അരിയും പയറും പൂട്ടിവെച്ചതുകൊണ്ടാണ് അതിക്രമം നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.

വിജേഷിനെതിരെ പോലീസ് കേസെടുത്തു. താവക്കര വെസ്റ്റ് അങ്കണവാടിയില്‍ പൂട്ട് പൊളിച്ച് വാതില്‍ തുറന്ന് അകത്തുകയറിയായിരുന്നു അക്രമം. ജനല്‍ ചില്ല് തകര്‍ക്കുകയും കമ്പികള്‍ വളച്ച് പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. അങ്കണവാടിയുടെ അകത്തേക്ക് കയറുന്ന പടവുകളില്‍ പതിച്ച ടൈലുകള്‍ ചെങ്കല്ല് ഉപയോഗിച്ച് കുത്തിപ്പൊളിക്കുകയും ചെയ്തു.

അകത്തുകയറിയ പ്രതി ആഹാരസാധനങ്ങള്‍ എടുത്ത് കഞ്ഞിയും ഓംലറ്റും ഉണ്ടാക്കിക്കഴിക്കുകയും ചെയ്തു. ഇതേ അങ്കണവാടിക്കു നേരേ മൂന്നാംതവണയാണ് അക്രമം നടക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 12-നും ഒക്ടോബര്‍ ആറിനും അക്രമം നടന്നിരുന്നു. ആദ്യ രണ്ടുതവണയും അകത്തുകയറിയ ‘കള്ളന്‍’ കഞ്ഞിവെച്ച് കഴിക്കുക മാത്രമാണ് ചെയ്തത്. ഇത്തവണയാണ് വ്യാപകമായ അക്രമം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒൻപത് വർഷത്തിന് ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകൾ എത്തുന്നു

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു. ഗുജറാത്തിലെ...

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...