നാളെ വയനാട്ടിലുണ്ടാകും ; അഭ്യൂഹങ്ങള്‍ തള്ളി കെ. മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധിയുടെ പരിപാടിയില്‍ നിന്ന് കെ. മുരളീധരന്‍ വിട്ടുനില്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കെ. മുരളീധരന്‍ എം.പി. ചൊവ്വാഴ്ച വയനാട്ടില്‍ നടക്കുന്ന കെ.പി.സി.സിയുടെ പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്ന് കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.സി.സിയുടെ ചലോ വയനാട്, വി.ആര്‍. വിത്ത് രാഹുല്‍ഗാന്ധി എന്നീ മുദ്രാവാക്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ താനുണ്ടാകും. നാളെ വയനാട്ടിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാഹുല്‍ഗാന്ധിയുടെ പരിപാടിയില്‍ നിന്ന് കെ. മുരളീധരന്‍ വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ ശേഷം ആദ്യമായാണു രാഹുല്‍ വയനാട് സന്ദര്‍ശിക്കുന്നത്. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടില്‍ എത്തുന്നുണ്ട്. കെപിസിസിയുടെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണമാണു വയനാട്ടില്‍ ഒരുക്കുന്നത്. കണ്ണൂരില്‍ ഹെലികോപ്റ്ററില്‍ എത്തുന്ന രാഹുല്‍ റോഡ്മാര്‍ഗമാണു വയനാട്ടില്‍ എത്തുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...