കല്‍പ്പറ്റ: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. ഗവര്‍ണര്‍ സ്വന്തം സമുദായത്തിന്റെ അന്തകനാണെന്നും നരേന്ദ്ര മോഡിയുടെ പിആര്‍ ആകാന്‍ വേണ്ടിയാണ് ഗവര്‍ണറുടെ ശ്രമമെന്നും മുരളീധരന്‍ പറഞ്ഞു. ഇങ്ങനെ പോയാല്‍ അദ്ദേഹത്തിന് സര്‍ സിപിയുടെ അനുഭവമായിരിക്കും സംഭവിക്കുകയെന്നും മുരളീധരന്‍ വ്യക്തമാക്കി. മാനന്തവാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിച്ച പൗരത്വ പ്രക്ഷോഭ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.