ക്ഷേമ പെൻഷൻ വിതരണത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ സർക്കാർ ഇറക്കിയ പുതിയ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് കെഎൻ ബാലഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ യുഡിഎഫ് സർക്കാർ ഇറക്കിയ പുതിയ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ. 62 ലക്ഷം വരുന്ന പെൻഷൻ ഗുണഭോക്താക്കളിൽ കിടപ്പുരോഗികൾക്ക് മാത്രമേ ഇനി വീട്ടിൽ പെൻഷൻ എത്തിച്ചു നൽകൂ എന്നും മറ്റുള്ളവർ ബാങ്ക് അക്കൗണ്ട് വഴി തുക കൈപ്പറ്റണമെന്നുമാണ് സർക്കാറിന്റെ പുതിയ ഉത്തരവ്. ബാങ്കിൽ പോകാൻ കഴിയാത്തവരും ബാങ്ക് അക്കൗണ്ട് തുറക്കാൻ സാധിക്കാത്തവരുമായ സാധാരണക്കാർക്ക് പെൻഷൻ നിഷേധിക്കപ്പെടുന്ന സ്ഥിതി ഇതിലൂടെ ഉണ്ടാകും. നേരത്തെ പോസ്റ്റ് ഓഫീസ് വഴിയുള്ള വിതരണം പരാജയപ്പെട്ടപ്പോഴാണ് എൽഡിഎഫ് സർക്കാർ സഹകരണ ബാങ്കുകൾ വഴി പെൻഷൻ വീട്ടിലെത്തിക്കുന്ന സംവിധാനം വിജയിപ്പിച്ചത്.

കേന്ദ്ര വിഹിതം ലഭിക്കാൻ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വേണമെന്ന വാദം തെറ്റാണെന്നും കേന്ദ്ര വിഹിതമുള്ള എട്ടു ലക്ഷത്തോളം പേർക്ക് നേരത്തെ തന്നെ ഡിബിടി വഴിയും ആധാർ ലിങ്കിംഗ് വഴിയുമാണ് പെൻഷൻ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെൻഷൻ തുക 3000 രൂപയാക്കി ഉയർത്തുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞ വി. ഡി. സതീശൻ സർക്കാർ ഉള്ള പെൻഷൻ കൂടി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഏതു കാര്യത്തിലും രാഷ്ട്രീയം കാണുന്ന മുഖ്യമന്ത്രിയുടെ രീതി അപലപനീയമാണെന്നും പെൻഷൻ വിതരണം അർഹതപ്പെട്ട എല്ലാവർക്കും കിട്ടുന്നുവെന്ന് ഉറപ്പാക്കാൻ നിലവിലുള്ള സംവിധാനം തന്നെ തുടരണമെന്നും കെഎൻ ബാലഗോപാൽ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്...

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ...

സമുദ്രാതിർത്തി ലംഘിച്ചു ; മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കൻ നാവികസേന

0
ഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത്...

പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രാജിവെച്ച് എൻ.ഡി.എ സഖ്യത്തിൽ ചേർന്ന പുതിയ എം.പിമാർക്ക് പിന്തുണയുമായി പ്രധാനമന്ത്രി

0
ഡൽഹി: പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രാജിവെച്ച് എൻ.ഡി.എ സഖ്യത്തിൽ ചേർന്ന പുതിയ...