എസ് എൻ ഡി പി വനിതാ സംഘം യൂണിറ്റിന്റെ വാർഷിക പൊതുയോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമ്പത്തീക സാമൂഹ്യ രംഗങ്ങളിലെ സ്ത്രീകളുടെ മുന്നേറ്റത്തിന് വനിതകളുടെ മുന്നേറ്റത്തിന് നേതൃത്വം നൽകാനും മൈക്രോ ഫൈനാൻസ് പദ്ധതിയിലൂടെ വ്യാവസായിക അഭിവൃദ്ധി നേടാനും വനിത സംഘം പ്രവർത്തകർക്ക് കഴിയണമെന്ന് എസ് എൻ ഡി പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ പറഞ്ഞു. എസ് എൻ ഡി പി യോഗം 425 നമ്പർ മേക്കൊഴൂർ ശാഖയിലെ വനിതാ സംഘം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിത സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി യോഗത്തിൽ അധ്യക്ഷത വഹിച്ചു. വനിത സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ സംഘടന പ്രവർത്തനം വിശദീകരിച്ചു.

വനിത സംഘം യുണിറ്റ് സെക്രട്ടറി ജനകമ്മ ശ്രീധരൻ വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു. മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ ആർ സലീലനാഥ്, ശാഖ പ്രസിഡന്റ് സത്യപാലവിജയൻ, ശാഖ സെക്രട്ടറിവി എസ് മോഹനൻ, യൂത്ത് മൂവ്മെന്റ് യുണിറ്റ് പ്രസിഡന്റ് സൂരജ് ടി പ്രകാശ്, ഗുരുധർമ്മ പ്രചാരണസഭ യുണിറ്റ് പ്രസിഡന്റ് ശശിധരൻ കൊയ്പ്പളളിൽ, ശ്രീനാരയണ എംപ്ലോയിസ് ഫോറം യൂണിയൻ സെക്രട്ടറി സുധീഷ് എസ്, ശ്രീനാരായണ എംപ്ലോയിസ് ഫോറം യുണിറ്റ് പ്രസിഡന്റ് സുരേഷ് നാരായണൻ, വനിത സംഘം യുണിറ്റ് പ്രസിഡന്റ് പൊന്നമ്മ ശിവരാജൻ, ഗ്രന്ഥശാല പ്രസിഡന്റ് ബിജു ആർ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പൊന്നമ്മ ശിവരാജൻ ( പ്രസിഡന്റ് ) പ്രേമ സുരാജ് ( വൈസ് പ്രസിഡന്റ് ) ജനകമ്മ ശ്രീധരൻ ( സെക്രട്ടറി ) സതി മനോഹരൻ, രജനി വിദ്യാധരൻ, ഉഷ ശശി ( യൂണിയൻ കമ്മറ്റി അംഗങ്ങൾ ) പ്രസന്ന ശിവദാസ് , സുലജ രതീഷ്, പത്മിനി വി ഡി , രാധാമണി കെ പി , അനിത വിജയൻ, ജനിത അനിൽ ( കമ്മറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...