കെ-ഫോൺ ഇഴയുന്നു; സൗജന്യ ഇന്‍റർനെറ്റ് എത്തിയത് 3500ൽ താഴെ വീടുകളിൽ മാത്രം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സർക്കാറിന്‍റെ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിച്ച് ഉദ്ഘാടനം ചെയ്ത കെ-ഫോണിന്‍റെ കണക്ഷൻ നടപടികൾ ഇഴയുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ 14,000 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ പ്രഖ്യാപിച്ചെങ്കിലും സമയപരിധി കഴിഞ്ഞിട്ടും 3500ൽ താഴെ വീടുകളിൽ മാത്രമാണ് സൗജന്യ ഇന്‍റർനെറ്റ് കണക്ഷൻ എത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. ഒമ്പതിനായിരത്തിലധികം വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള കേബിളുകൾ വലിച്ചതായാണ് ഉദ്ഘാടന വേളയിൽ സർക്കാർ അവകാശവാദം ഉന്നയിച്ചിരുന്നത്. എന്നാൽ, ഇവിടങ്ങളിൽ കണക്ഷൻ എത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനിയുടെ താൽപര്യം സംരക്ഷിക്കാൻ നീക്കം നടക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.

പ്രധാന ലൈനിൽനിന്ന് ഉൾപ്രദേശങ്ങളിലേക്ക് കേബിൾ വലിക്കാനുള്ള സാങ്കേതിക തടസ്സം വലുതാണെന്നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം. കണക്ഷൻ ലഭ്യമാക്കാൻ തദ്ദേശ വകുപ്പ് നൽകിയ നിർധനരുടെ പട്ടികയിലെ വ്യക്തിവിവരങ്ങളിലെ പൊരുത്തക്കേടുകളും മറ്റൊരു പ്രശ്നമായി ചൂണ്ടിക്കാട്ടുന്നു. ഇതോടെ 20 ലക്ഷം സൗജന്യ കണക്ഷനെന്ന സര്‍ക്കാര്‍ വാഗ്ദാനം ഫലംകാണുമോയെന്ന ആശങ്കയുണ്ട്. 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് കണക്ഷൻ നൽകാൻ ലക്ഷ്യമിട്ടതിൽ 17,832ൽ മാത്രമാണ് പൂർത്തിയാക്കാനായത്. ആറു മാസത്തെ കാലാവധിയിൽ 299 മുതൽ 5000 രൂപവരെയുള്ള ഒമ്പത് പ്ലാനുകൾ വഴി ഗാര്‍ഹിക കണക്ഷൻ ആവശ്യപ്പെട്ട് 85,000ത്തോളം അപേക്ഷകൾ ലഭിച്ചതായാണ് കെ-ഫോൺ അധികൃതരുടെ വിശദീകരണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...