കേരളത്തിലെ എല്ലാ ആദിവാസി കോളനികളിലും വൈദ്യുതി എത്തിക്കും : മന്ത്രി കെ രാധാകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ വൈദ്യുതി എത്തിക്കാന്‍ കഴിയാതിരുന്ന 7 ജില്ലകളിലെ 97 ആദിവാസി കോളനികളിലെ വീടുകളില്‍ 2023 മാര്‍ച്ച്‌ 31 ന് മുമ്പായി വൈദ്യുതി എത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വര്‍ഷം പൂര്‍ത്തിയായിട്ടും വിവിധ കാരണങ്ങളാല്‍ വൈദ്യുതി എത്തിക്കാന്‍ കഴിയാതിരുന്ന ഉള്‍വനങ്ങളിലെ ആദിവാസി കോളനികളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലൈനുകള്‍ / കേബിളുകളിലൂടെ വൈദ്യുതി എത്തിക്കാന്‍ പറ്റുന്ന കോളനികളില്‍ കെഎസ്‌ഇബിയുടെ ചുമതലയില്‍ വൈദ്യുതി എത്തിക്കും. വനാന്തരങ്ങളിലുള്ള കോളനികളില്‍ സോളാര്‍ / ഹൈബ്രിഡ് പദ്ധതി അനര്‍ട്ട് നടപ്പാക്കും. കോളനികളില്‍ സാമൂഹിക ആവശ്യങ്ങള്‍ക്കുള്ള പൊതുസ്ഥലം തയ്യാറാക്കി ടെലിവിഷന്‍ സൗകര്യം ഏര്‍പ്പെടുത്തും.

ആദിവാസി കോളനികളിലെ ചെറുപ്പക്കാര്‍ക്ക് കെഎസ്‌ഇബി മുതലായ സ്ഥാപനങ്ങളില്‍ മതിയായ പരിശീലനം നല്‍കി സ്ഥിര വരുമാനം ഉറപ്പാക്കുന്ന തൊഴില്‍ നല്‍കാനും കൃഷിയോഗ്യമായ ഭൂമിയില്‍ നവീന കൃഷി രീതികളും മൈക്രോ ഇറിഗേഷന്‍ സാങ്കേതിക വിദ്യയും നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...