ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച ഇനി ഫ്ലോസി – വയസ് 26

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: ലോകത്തിലെ ഏറ്റവും പ്രായമേറിയ പൂച്ച എന്ന പദവി ഇനി ബ്രിട്ടനിലെ ഫ്ലോസി എന്ന പൂച്ചയ്ക്ക്. തെക്ക് – കിഴക്കൻ ലണ്ടന്‍ നഗരമായ ഓർപിംഗ്ടണിലെ താമസക്കാരിയാണ് 26 കാരിയായ ഫ്ലോസി. ഏറ്റവും പ്രായം കൂടിയ പൂച്ച എന്ന പദവി ഫ്ലോസിക്ക് നല്‍കിയത് ഗിന്നസ് വേൾഡ് റെക്കോർഡ്സാണ് അവൾക്ക് മനുഷ്യന്റെ 120 വയസ്സിന് തുല്യമായ പ്രായമുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. പൂച്ചകളുടെ പുനരധിവാസ പദ്ധതി പ്രകാരം ഫ്ലോസിയെ പുനരധിവസിപ്പിച്ചതിന് ശേഷം അവളെ അതിശയകരമായ പൂച്ചയെന്നാണ് ഉടമ വിക്കി ഗ്രീന്‍ വിശേഷിപ്പിച്ചത്.

നിലവില്‍ പ്രായാധിക്യം കാരണം ഫ്ലോസിയ്ക്ക് കാഴ്ച കുറവാണ്. ചെവിയും പതുക്കെയാണ്. എന്നാല്‍ അവള്‍ എപ്പോഴും വത്സല്യത്തോടെ കളിയും ചിരിയുമായി ഇരിക്കുന്നെന്നും വിക്കി പറഞ്ഞു. “ഫ്ലോസി ഒരു പ്രത്യേക പൂച്ചയാണെന്ന് എനിക്ക് ആദ്യം മുതൽ അറിയാമായിരുന്നു,” ഗ്രീൻ തന്റെ വളര്‍ത്ത് പൂച്ചയോടുള്ള ഇഷ്ടം മറച്ച് വെയ്ക്കാതെ പറയുന്നു. എന്നാൽ ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയായി അവള്‍ എന്റെ വീട് പങ്കിടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും ഗ്രീന്‍ പറഞ്ഞു. അവള്‍ക്ക് ഇത്രയേറെ പ്രായമുണ്ടെന്ന് ഒര്‍ക്കുമ്പോള്‍ അവളോട് പ്രത്യേക ഇഷ്ടം തോന്നുമെന്നും ഏറെ വാത്സ്യലും കളിയും അവളുടെ പ്രത്യേകതയാണെന്നും ഗ്രീന്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...