കെ റെയിലിനെതിയായ രണ്ടാംഘട്ട സമരത്തിനൊരുങ്ങി സമര സമിതി ; തിരുവോണ ദിനം സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കെ റെയിലിനെതിയായ രണ്ടാംഘട്ട സമരത്തിനൊരുങ്ങി സമര സമിതി. പദ്ധതി അവസാനിപ്പിച്ച് സർക്കാർ ഉത്തരവ് ഇറക്കുന്നത് വരെ സമ‍രം തുടരാൻ കൊച്ചിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതിന്‍റെ ഭാഗമായി തിരുവോണ ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് സമര സമിതി അറിയിച്ചു. പ്രതിഷേധത്തെ തുടർന്ന് അതിരടയാള കല്ല് സ്ഥാപിച്ചുള്ള സർവേ അവസാനിപ്പിച്ചെങ്കിലും പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറില്ലെന്ന വിലയിരുത്തലിലാണ് സമരസമിതി.

പദ്ധതിയെ പ്രകീർത്തിച്ചുള്ള പരസ്യങ്ങൾ കെ റെയിൽ പുറത്ത് വിടുന്നത് ഇതിന്‍റെ ഭാഗമാണെന്ന് വിലയിരുത്തിയ സമര സമിതി, കെ റെയിൽ പ്രതിഷേധക്കാർക്ക് നേരെ കേസെടുക്കുന്ന നടപടിയും സർക്കാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സമരത്തിൽ നേരിട്ട് പങ്കാളികളാകാത്തവർക്ക് എതിരെയും ഓരോ ദിവസവും കേസ് രജിസ്റ്റർ ചെയ്യുകയാണ്. സമരത്തിന്‍റെ അടുത്ത ഘട്ടം എന്ന നിലയിൽ രാഷ്ട്രപതിയ്ക്ക് ഭീമഹർജി നൽകും. തിരുവോണത്തിന് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിന് പുറമേ ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് സമര സമിതി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിൽ 15 വയസുകാരന്റെ കണ്ണിൽ വെടിയുതിർത്ത് 27 വയസുകാരൻ

0
കുവൈത്ത് സിറ്റി: സുഹൃത്തുക്കൾക്കിടയിലെ തമാശ ഗുരുതര അപകടത്തിൽ കലാശിച്ചു. കുവൈത്തിലെ...

ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനും കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനുമായി സംസ്ഥാനത്ത് മൂന്ന് പുതിയ പ്രത്യേക...

0
മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്കെതിരെ പോലീസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന 'ഓപ്പറേഷന്‍ തൂഫാന്‍'...

സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി...

പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ വകയാര്‍ മ്ലാന്തടത്ത് പൈപ്പ് പൊട്ടി റോഡ്‌ രണ്ടായി പിളര്‍ന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാര്‍ മ്ലാന്തടത്ത് വാട്ടര്‍...