കെ-റെയില്‍ സര്‍വേയ്‌ക്കെതിരെ തലസ്ഥാനത്തും പ്രതിഷേധം ; പോലീസും സമരക്കാരും ഏറ്റുമുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ- റെയില്‍ സര്‍വേയ്‌ക്കെതിരെ തലസ്ഥാനത്തും പ്രതിഷേധം.
പോലീസും സമരക്കാരും ഏറ്റുമുട്ടി. തിരുവനന്തപുരം പെരുങ്ങുഴി ഇടഞ്ഞും മൂലയിലാണ് സര്‍വേ നടപടിക്കെത്തിയ ഉദ്യോഗസ്ഥരും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സര്‍വേ തടസ്സപ്പെടുത്തി പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

ഇന്നലെ ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ നിര്‍ത്തിവെച്ച കല്ലിടല്‍ ശനിയാഴ്ച രാവിലെ ആരംഭിച്ചപ്പോഴാണ് കോണ്‍ഗ്രസിന്റെയും കെ- റെയില്‍ വിരുദ്ധ സമിതിയുടെയും നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. കല്ലിടലും സര്‍വ്വേയും സമരക്കാര്‍ തടഞ്ഞതോടെ പോലീസ് ഇവരെ ബലം പ്രയോഗിച്ച്‌ നീക്കി. ഒരു വനിത ഉള്‍പ്പടെ 15 പേരെയാണ് ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്

പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്ത് നീക്കിയ ശേഷം കല്ലിടല്‍ പുനരാരംഭിച്ചു. ഇന്നലെ ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങാതെ വന്നതോടെ കല്ലിടല്‍ നിര്‍ത്തിവെച്ചിരുന്നു. അഴൂര്‍ പെരുങ്ങുഴിഭാഗത്തെ അര കിലോമീറ്റര്‍ ഭാഗത്തുകൂടി ഇനി കല്ലിടേണ്ടതുണ്ട്. തുടര്‍ന്ന് മുരുക്കുംപുഴ ഭാഗത്ത് കല്ലിടല്‍ ആരംഭിക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...