സർക്കാരിന്റെത് വലിയമാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനം ; മന്ത്രി റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

മൂലമറ്റം : ആധുനിക വല്‍ക്കരണത്തിന്റെ പാതയില്‍ വലിയമാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് മൂലമറ്റം ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സമയ ബന്ധിതമായി വികസന പദ്ധതികള്‍ യാതാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. സമൂഹത്തിന്റെ സര്‍വതല സ്പര്‍ശിയായ വികസനങ്ങളാണ് അതിവേഗം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുന്നത്. ധനകാര്യ മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ജനോപകാര പ്രദമായ നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലയുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി റോഡുകള്‍ക്ക് ബജറ്റില്‍ തുക മാറ്റി വെച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്നും ഇപ്പോഴുള്ളതിന് പുറമേ 800 മെഗാവാട്ട് വൈദ്യുതി കൂടി ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നത്. മൂലമറ്റം ഭൂഗര്‍ഭ വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും കാണുന്നതിനും മനസിലാക്കുന്നതിനും അവസരമൊരുക്കുന്ന എക്സിബിഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ജലവിഭവ വകുപ്പിനെക്കുറിച്ച്‌ കാണുവാനും അറിയുവാനും ഇടുക്കിയില്‍ ഇറിഗേഷന്‍ മ്യൂസിയം ഇടുക്കിയില്‍ ആരംഭിക്കാന്‍ ആലോചിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് ചടങ്ങില്‍ അദ്ധ്യക്ഷനായി. കെ.എസ്.ഇ.ബി ഡയറക്ടര്‍ എസ്. രാജ് കുമാര്‍ സ്വാഗതം പറഞ്ഞു. കെ.എസ്.ഇ.ബി തൊടുപുഴ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഡി. വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത തുളസീധരന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എല്‍.ജോസഫ്, ഉഷാ ഗോപിനാഥ്, ഷിബു ജോസഫ്, വിവിധ രാഷ്ടീയ കക്ഷി പ്രതിനിധികള്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...