ജനകീയ പങ്കാളിത്തവും രോഗീസൗഹൃദ അന്തരീക്ഷവും ഉറപ്പ് വരുത്തണം : വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനകീയ പങ്കാളിത്തവും രോഗീസൗഹൃദ അന്തരീക്ഷവും ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവർത്തനം ചെയ്യപ്പെട്ട ആരോഗ്യ സ്ഥാപനങ്ങൾ രോഗീ സൗഹൃദമായി പ്രവർത്തിക്കുന്നു എന്നുറപ്പാക്കണം. നല്ല രീതിയിലുള്ള പെരുമാറ്റം വകുപ്പിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നു.

ആശുപത്രിയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിന് ഏകോപനത്തോടെയുള്ള പ്രവർത്തനമുണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി. നവകേരള കർമ്മ പദ്ധതി രണ്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുടെ ശില്പശാലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലാ മെഡിക്കൽ ഓഫീസർമാർ, എൻഎച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജര്മാർ, നവകേരളം കർമ്മ പദ്ധതി രണ്ട് ജില്ലാ നോഡൽ ഓഫീസര് എന്നിവർ ശില്പശാലയിൽ  പങ്കെടുത്തു. നവകേരള കർമ്മ പദ്ധതി രണ്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ശില്പശാല ചർച്ച ചെയ്തു. നവകേരളം കർമ്മ പദ്ധതി രണ്ട് കോഓർഡിനേറ്റർ ഡോ ടി എന് സീമ, പ്ലാനിംഗ് ബോര്ഡ് അംഗം ഡോ ജമീല, ആരോഗ്യ വകുപ്പ് പ്രിന്സിപ്പൽ സെക്രട്ടറി ഡോ രാജൻ, എൻ ഖോബ്രഗഡെ, എൻഎച്ച്‌എം സ്റ്റേറ്റ് മിഷന് ഡയറക്ടർ ഡോ രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ വി ആര് രാജു, എസ്‌എച്ച്‌എസ്‌ആർസി എക്സി ഡയറക്ടർ ഡോ ജിതേഷ് എന്നിവര് പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...