ജില്ലാ തല അയൽപ്പക്ക യുവ പാർലമെന്റ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട : നെഹ്റു യുവ കേന്ദ്ര പത്തനംതിട്ടയും എൻ. എസ്.എസ് യൂണിറ്റ് കാത്തോലിക്കറ്റ് കോളേജ് സംയുക്തമായി ജില്ലാ തല അയൽപ്പക്ക യുവ പാർലമെന്റ് സംഘടിപ്പിച്ചു.  ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള യുവാക്കളെ സംഘടിപ്പിച്ചാണ് പരിപാടി നടത്തിയത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട അസിസ്റ്റന്റെ കളക്ടർ സന്ദീപ് കുമാർ ഐ എ എസ് മുഖ്യാതിഥി ആയി.

കാതോലിക്കേറ്റ് കോളേജ് പ്രീൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ അദ്ധ്യക്ഷനായ ചടങ്ങിൽ നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ പി സ്വാഗതം ആശംസിച്ചു. കാതോലിക്കേറ്റ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സജിത് ബാബു എസ്, മാസ്റ്റർ ട്രെയിനറും സോഷ്യൽ വർക്കുമായ ഷാൻ രമേശ് ഗോപൻ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. നാഷണൽ യൂത്ത് വോളണ്ടിയർ ശരത്ത് എം കെ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.

മാസ്റ്റർ ട്രെയിനർമാരായ  അഭിലാഷ് ജോസഫ് , കൃഷ്ണപ്രസാദ് എസ് എന്നിവർ കരിയർ ഗൈഡൻസ് എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു. യൂത്ത് ക്ലബ് അംഗങ്ങൾ , കാതോലിക്കേറ്റ് കോളേജ്, പന്തളം എൻ എസ് എസ് കോളേജ്, വിഎൻഎസ് കോളേജ് കോന്നി , എം എൻ എസ് എസ് കോളേജ് കോന്നി തുടങ്ങി വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ, എൻ എസ് എസ് , എൻ സി സി വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...