ചെങ്ങന്നൂര്‍ : കെറെയിൽ പദ്ധതി കേരളത്തിന് വേണ്ട എന്ന മുദ്രാവാക്യവുമായി കെറെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങൾ സംസ്ഥാന വ്യാപകമായി നടന്ന സമരപ്രതിജ്ഞ ദിനാചരണത്തിന്റെ ഭാഗമായി താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ സമരപ്രതിജ്ഞയും പ്രതിഷേധ ജ്വാലയും നടന്നു.
ജില്ലാ കൺവീനർമാരായ മധു ചെങ്ങന്നൂർ, ടി.കോശി, ജില്ലാകമ്മിറ്റി അംഗങ്ങൾ എൻ.ആർ.ശ്രീധരൻപിള്ള, വി.എം.രാജൻ,കെ.എം.വർഗീസ്, മേരി ജഗൻ ഐപ്പ്, ടി.പി.ചന്ദ്രൻ,ജേക്കബ് വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.