ബിജെപിയെ വിമർശിക്കാൻ യുഡിഎഫ് സർക്കാർ ഭയപ്പെടുകയാണെന്നു കെ.രാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബിജെപിയെ വിമർശിക്കാൻ യുഡിഎഫ് സർക്കാർ ഭയപ്പെടുകയാണെന്നു കെ. രാജൻ . നാളിത് വരെ ഒരു സഹായവും ബിജെപി സർക്കാരിൽനിന്ന് കേരളത്തിന് കിട്ടിയിട്ടില്ല. നിയമസഭയിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. ഗവർണർക്ക് വായിക്കാൻ സർക്കാർ നൽകിയ നയപ്രഖ്യാപനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ഒരു വാക്കുപോലും ഉണ്ടായിരുന്നില്ല എന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ലോക്ഭവൻ പത്തുവർഷത്തിനുശേഷം ഏറ്റവും സന്തോഷിക്കുന്ന ദിവസങ്ങളാണ് ഇപ്പോൾ കേരളത്തിൽ ഉള്ളതെന്നും പരിഹസിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ പാട്ടി സംസാരിക്കവെ കെ.എൻ. ബാലഗോപാലിനെ പ്രശംസിച്ച് അദ്ദേഹം നടത്തിയ പ്രസ്താവന ശ്രദ്ധേയമായി.”കെ എൻ ബാലഗോപാൽ ഖജനാവിലേക്ക് വിട്ട പൂച്ച ഒരു വല്ലാത്ത പൂച്ചയാണ്…5000 കോടിയോളം പ്രസവിക്കാൻ ശേഷിയുള്ള പൂച്ചയായിരുന്നു ആ പൂച്ച…ആ പൂച്ചയെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് വിടണം,” അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര സർക്കാരിന്റെ കാവി വൽക്കരത്തെ എതിർത്ത് ഒരക്ഷരം പോലും കേരളം സർക്കാർ മിണ്ടിയില്ല എന്ന് വിമർശിച്ച കെ. രാജൻ കേരളത്തെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രത്തെ വിമർശിക്കാൻ ഇടതുപക്ഷത്തിന് ഒരു ഭയവുമില്ല എന്നും കൂട്ടിച്ചേർത്തു. “കേന്ദ്രത്തിനെതിരായ സമരത്തിന് നിങ്ങൾ ക്ഷണിച്ചാൽ ഒരു മടിയുമില്ലാതെ പ്രതിപക്ഷം വരും,” അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...