കോട്ടയം : എരുമേലി വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി കെ. രാജന്‍. ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കര്‍ ഭൂമിക്കുപുറമെ എസ്റ്റേറ്റിന് പുറത്തുനിന്നും 307 ഏക്കര്‍ ഭൂമികൂടി ഏറ്റെടുക്കും. എസ്റ്റേറ്റ് ഭൂമിക്ക് പുറമെ 301 ഹെക്ടർ ഭൂമി കൂടി അധികം വേണമെന്ന് നാവിഗേഷൻ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. 2263 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ആദ്യം നോട്ടിഫിക്കേഷൻ ഉണ്ടായിരുന്നത്.
രണ്ട് ഏറ്റെടുക്കലും കൂടി പുതുതായി ഒറ്റ നോട്ടിഫിക്കേഷനായി ഇറക്കിയതാണ് പുതിയ നടപടിക്രമം. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് ബ്രിട്ടീഷ് കമ്പനിയുടെ കൈവശമുണ്ടായിരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂമി കൈമാറ്റം ചെയ്ത് സ്വകാര്യവ്യക്തികളുടെ കൈകളില്‍ എത്തുകയായിരുന്നു. രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൈവശാവകാശം തെളിയിക്കുന്നത് നിയമപരമായ മാര്‍ഗത്തിലൂടെ ആകണമെന്ന് സുപ്രീം കോടതി പറഞ്ഞ 64 കേസുകള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണ്.
അതിലുള്‍പ്പെടുന്നതാണ് ചെറുവള്ളി എസ്റ്റേറ്റും. ഇതുസംബന്ധിച്ച് കേസ് പാലാ കോടതിയിൽ നിലവിലുണ്ട്. ഇത് നിലനില്‍ക്കെയാണ് ലാന്‍ഡ് അക്വിസിഷന്‍ നടപടിയിലൂടെ എസ്റ്റേറ്റ് ഭൂമി വിമാനത്താവളത്തിന് ഏറ്റെടുക്കാനുള്ള നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടു പോവുന്നത്. ഇവിടെ എല്‍.എ.ആര്‍.ആര്‍ 2013 അടിസ്ഥാനമാക്കി സാമൂഹികാഘാത പഠനം ഉൾപ്പെടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇനിയും പല നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമേ വില നിശ്ചയിക്കുന്നതടക്കം കാര്യങ്ങളിലേക്ക് കടക്കൂ.
പണം നല്‍കേണ്ട സമയത്ത് കേസ് സർക്കാരിന് അനുകൂലമായാൽ പണം നൽകാതെ തന്നെ ഭൂമി ഏറ്റെടുക്കാനാവും. ആ സമയത്ത് തര്‍ക്കം പരിഹരിക്കാനായില്ലെങ്കില്‍ പണം കോടതിയില്‍ കെട്ടിവെച്ച് സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനവാസമേഖലയും കാർഷികമേഖലയും നിർബന്ധമായും ബഫർ സോണിൽനിന്ന് ഒഴിവാക്കണമെന്നത് സർക്കാർ നയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.