Sunday, May 5, 2024 11:11 pm

ചെളിയിൽ വീണ് മരിച്ച വിദ്യാർഥികളുടെ വീടുകൾ മന്ത്രി കെ. രാജൻ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

ചാവക്കാട് : തെക്കന്‍ പാലയൂരില്‍ പത്താഴകുഴിയിലെ ചെളിയില്‍ വീണ് മരിച്ച വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ റവന്യൂ മന്ത്രി കെ.രാജന്‍ എത്തി. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന പരമാവധി സഹായം കുടുംബാംഗങ്ങള്‍ക്ക് എത്തിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. വിഷയം മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ജനപ്രതിനിധികളുമായും കൂടിയാലോചിച്ച്‌ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച്‌ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കും.

നിലവില്‍ നടന്ന സംഭവങ്ങളെ സംബന്ധിച്ചും മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ വിശദാംശങ്ങളും സംബന്ധിച്ചും എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം എന്‍.കെ. അക്ബര്‍ എം.എല്‍.എ, തഹസില്‍ദാര്‍ ടി.കെ. ഷാജി, നഗരസഭാ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, വൈസ് ചെയര്‍മാന്‍ കെ.കെ. മുബാറക്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രസന്ന രണദേവ, ബുഷറ ലത്തീഫ്, എ.ഡി.എം റെജി പി. ജോസഫ്, നഗരസഭ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പം എത്തിയിരുന്നു. ഏപ്രില്‍ 28നാണ് ചാവക്കാട് പത്താഴകുഴിയില്‍ താഴ്ന്ന് വിദ്യാര്‍ഥികളായ വരുണ്‍, മുഹസീന്‍, സൂര്യ എന്നിവര്‍ മരിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; യുവാക്കളെ പിടികൂടി തല്ലിക്കൊന്ന് നാട്ടുകാർ, തടിച്ചുകൂടിയത് 1500ഓളം പേർ

0
ഷിലോങ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേരെ മേഘാലയയിൽ നാട്ടുകാർ...

നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം

0
തിരുവനന്തപുരം : നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം. റിട്ട....

കെപിസിസി അധ്യക്ഷനായി സുധാകരൻ തിരികെയെത്തുന്നു ; ചൊവ്വാഴ്ച സ്ഥാനം ഏറ്റെടുക്കും

0
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ മടങ്ങിയെത്തുന്നു. ചൊവ്വാഴ്ച...

പരസ്യ മദ്യപാനം തടഞ്ഞു ; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് മദ്യപസംഘത്തിൻ്റെ ആക്രമണം. ഇന്ന്...