കഞ്ചാവും ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കഞ്ചാവ് ശേഖരവും ഹെറോയിനുമായി മയക്കുമരുന്ന് സംഘത്തിന്റെ കാരിയര്‍മാരായി പ്രവര്‍ത്തിച്ചു വരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ എക്‌സൈസ് പിടികൂടി. ഒരു കിലോ 150 ഗ്രാം കഞ്ചാവ് ശേഖരവുമായി പശ്ചിമബംഗാള്‍ മൂര്‍ ശിദ ബദ് മഹേ ഷലി സ്വദേശി അലമഗീര്‍ (32) മൂന്ന് ഗ്രാം ഹൊ റോയിനും 20 ഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സുട്ടി സ്വദേശി മസും രാണ (22) എന്നിവരെയാണ് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ വൈശാഖും സംഘവും അറസ്റ്റു ചെയ്തത്.

പയ്യന്നൂര്‍ പെരുമ്പ കോറോം റോഡില്‍ വെച്ചാണ് ഇരുവരും എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തിന്റെ കാരിയര്‍മാരായി പ്രതികള്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് എക്‌സൈസ് അറിയിച്ചു. എക്‌സൈസ് സൈബര്‍ സെലിന്റെ സഹായത്തോടെ കഴിഞ്ഞ ഒരു മാസമായി ഇതര സംസ്ഥാന തൊഴിലാളികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. അന്വേഷണത്തിന് പ്രിവന്റിവ് ഓഫീസര്‍മാരായ പി വി ശ്രീനിവാസന്‍, വി മനോജ്, എന്‍ വിജിത്ത്, ടി വി സനേഷ്, സനലേഷ് എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...