Monday, April 21, 2025 8:29 pm

ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല ; ജാഗ്രത പുലര്‍ത്തണം – മന്ത്രി കെ.രാജു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കോവിഡ്-19 (കൊറോണ) സ്ഥിരീകരിച്ചെങ്കിലും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും എന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്നും വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗികളുമായി ഇടപഴകിയവരേയും രോഗലക്ഷണമുള്ളവരെയും കണ്ടെത്തി നിരീക്ഷണത്തില്‍ വയ്ക്കും. ഇതിനായി ഒരു ഡോക്ടര്‍, നാല് പാരാമെഡിക്കല്‍ സ്റ്റാഫ്, രണ്ടു ജെഎച്ച്‌ഐ, രണ്ട് ജെപിഎച്ച്എന്‍, എന്നിവരടങ്ങിയ എട്ടു ടീമുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കും. രോഗം സ്ഥരീകരിച്ചവര്‍ ഇടപഴകിയ ആളുകളെ വളരെ പെട്ടന്നുതന്നെ കണ്ടെത്തി വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളിലെ വികസന സെമിനാറുകളും സര്‍ക്കാരുമായി ബന്ധപ്പെട്ട പൊതുപരിപാടികളും മാറ്റിവയ്ക്കും. ആഘോഷപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പൊതുജനങ്ങള്‍ ഈ പ്രത്യേക സാഹചര്യത്തില്‍ ശ്രദ്ധിക്കണം. സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് കിട്ടുന്ന ദിവസം മാത്രമാകും ഇത്തരം പരിപാടികള്‍ നടത്തപ്പെടുകയെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങളിലൂടെ ബോധവത്ക്കരണം നല്‍കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. ജനങ്ങളില്‍ അനാവശ്യ ഭീതി പരത്തരുതെന്നും ആവശ്യമായ ജാഗ്രത പുലര്‍ത്തണമെന്നും മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. റാന്നിയില്‍ കൂടുതല്‍ സ്‌ക്വാഡുകളെ നിയോഗിക്കണമെന്നും ആശുപത്രികളില്‍ കൂടുതല്‍ മാസ്‌കുകള്‍ ലഭ്യമാക്കണമെന്നും ബിഎസ്എന്‍എല്ലിന്റെ കോവിഡ് 19 ബോധവത്കരണവുമായി ബന്ധപ്പെട്ട കോളര്‍ടോണ്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളം ആക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. കോവിഡ് 19 രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനം മികച്ചതാണെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ആശുപത്രികളില്‍ സന്നദ്ധ സംഘടനകള്‍ നടത്തി വരുന്ന സൗജന്യ ഭക്ഷണ വിതരണം നിര്‍ത്തേണ്ടതില്ലെന്ന് കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ വികസന സെമിനാര്‍ മാറ്റി വയ്ക്കുന്നതു സംബന്ധിച്ച് പുതുക്കിയ തീയതി നീട്ടി ലഭിക്കുന്നതിന് ആവശ്യമായ നടപടി ജില്ലാ കളക്ടര്‍ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.

ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പഞ്ചിംഗ് താത്കാലികമായി നിര്‍ത്തി പകരം രജിസ്റ്ററില്‍ ഒപ്പു രേഖപ്പെടുത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സൈബര്‍സെല്‍ നിരീക്ഷണം ശക്തമാണ്. മറ്റു രാജ്യങ്ങളില്‍നിന്ന് എത്തിയവര്‍ കൃത്യമായി ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. നിരീക്ഷണത്തിനായി ജില്ലയില്‍ കൂടുതല്‍ ടീമുകളെ നിയോഗിക്കും. രോഗ ലക്ഷണമുള്ളവര്‍ മാത്രം മാസ്‌ക് ധരിക്കുക. എന്‍ 95 മാസ്‌കുകള്‍ രോഗം സ്ഥിരീകരിച്ചവര്‍ മാത്രം ഉപയോഗിച്ചാല്‍ മതിയാകും. റേഷന്‍ കടകളിലെ ബയോമെട്രിക് സംവിധാനവും ആധാര്‍ ലിങ്ക് ചെയ്യുന്നതും താത്കാലികമായി നിര്‍ത്തിവയ്ക്കും.

യോഗത്തില്‍ എംഎല്‍എമാരായ മാത്യു ടി. തോമസ്, രാജു എബ്രഹാം, വീണാ ജോര്‍ജ്, കെയു ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, എഡിഎം അലക്സ് പി. തോമസ്, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഗ്രിഗറി കെ. ഫിലിപ്പ്, ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ.രാകേഷ്, ഡെപ്യൂട്ടി ഡി.എം.ഒ സി.എസ് നന്ദിനി, ആലപ്പുഴ മെഡിക്കല്‍ കോളജിലെ വൈസ് പ്രിന്‍സിപ്പല്‍ ഡോ. സൈറു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൂവാറ്റുപുഴ കാർഷികോത്സവ് 2025 സ്വാഗത സംഘം ഓഫീസ് ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ കാർഷികോത്സവ് 2025 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു....

എന്റെ കേരളം – പ്രദര്‍ശന വിപണനമേള : ടെന്‍ഡര്‍ ക്ഷണിച്ചു

0
പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍...

ട്രാവൻകൂർ റയോൺസ് ഭൂമിയിൽ ആരംഭിക്കുക മലിനീകരണങ്ങളില്ലാത്ത ആധുനിക രീതിയിലുള്ള വ്യവസായങ്ങൾ : മന്ത്രി പി....

0
കൊച്ചി: ട്രാവൻകൂർ റയോൺസ് ഭൂമിയിൽ ഇലക്ട്രോണിക് പാർക്ക് ഉൾപ്പെടെയുള്ള വ്യവസായങ്ങൾ വരുന്നതോടെ പെരുമ്പാവൂരിൻ്റെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രില്‍ 23ന് ജില്ലാ ആസൂത്രണ സമിതി യോഗം...