കേരള സ്റ്റേറ്റ് സർവ്വീസ് പെ൯ഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ ജാഥ നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സർവ്വീസ് പെ൯ഷ൯കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ നിലപാടുകൾക്കെതിരെ കേരള സ്റ്റേറ്റ് സർവ്വീസ് പെ൯ഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ ജാഥ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി റ്റി.എസ് സലീമിന്റെ നേതൃത്വത്തിൽ ദക്ഷിണ മേഖലാ ജാഥയാണ് ജില്ലയിൽ പര്യടനം നടത്തിയത്. പെ൯ഷ൯കാരുടെ തടഞ്ഞു വെച്ച ആനുകൂല്യങ്ങൾ നൽകുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, ഡി.ആ൪ കുടിശിക നൽകുക, കുത്തഴിഞ്ഞ രീതിയിലുള്ള മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവതസമര ജാഥ സ൦ഘടിപ്പിച്ചത്.

തിരുവല്ലയിൽ നിന്ന് ആരംഭിച്ച ജാഥ, ജാഥ ക്യാപ്റ്റൻ റ്റി.എസ് സലീമിന് പതാക കൈമാറി യുഡിഎഫ് ജില്ല ചെയർമാൻ അഡ്വ.വർഗ്ഗീസ് മാമ്മ൯ ഉദ്ഘാടനം ചെയ്തു.  നിയോജക മണ്ഡലം സെക്രട്ടറി എ.കെ ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ടും ജാഥ മാനേജരുമായ എസ്.മധുസൂദനൻ പിള്ള, കോട്ടാത്തല മോഹനൻ, വരദരാജൻ പിള്ള, സി.വി ഗോപി, നെയ്യാറ്റിൻകര മുരളി, പി.ജെ ആന്റണി, ജില്ലാ പ്രസിഡന്റ് എ൦.എ ജോൺ, ജില്ലാ സെക്രട്ടറി കോശി മാണി, എ൦.ആ൪ ജയ പ്രസാദ്, ബി.രമേശൻ, ഡോ.കെ.സാറാമ്മ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ടയിൽ നടന്ന സ്വീകരണം ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ച. ജാഥ ക്യാപ്റ്റൻ റ്റി.എസ് സലി൦, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്  റനീസ് മുഹമ്മദ്, മധുസൂദനൻ പിള്ള, ചെറിയാൻ ചെന്നീർക്കര, എ൦.പി മോഹന൯, എലിസബത്ത് അബു, എ.അസീസ് കുട്ടി, പി.എ മീരാപിള്ള, കെ.ഹാഷിം, പി.ജെ ഗീവർഗ്ഗീസ്, എ൦.എ൦ ജോസഫ് എന്നിവ൪ പ്രസംഗിച്ചു.

അടൂരിൽ നടന്ന സ്വീകരണം യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുള൦ ശിവദാസൻ ഉദ്ഘാടനം ചെയ്തു. ബി രമേശൻ അദ്ധ്യക്ഷത വഹിച്ചു.  എഴ൦കുള൦ അജു, എസ്.മധുസൂദനൻ പിള്ള, കോട്ടാത്തല മോഹൻ, ആ൪ മോഹൻ കുമാർ, വിത്സ൯ തുണ്ടിയത്ത്, പി.ജി തോമസ്, നരേന്ദ്രനാഥ്, റ്റി രാജ൯, അരവിന്ദാക്ഷൻ ഉണ്ണിത്താൻ, ആ൪. രാധാകൃഷ്ണൻ, വത്സാ ജോറി, രാജേന്ദ്ര കുറുപ്പ് എന്നിവ൪ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...