കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് മലിന ജലം ഓടയില്‍ നിന്നും പുറത്തേക്ക് ഒഴുകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് കാലങ്ങളായി കെട്ടികിടക്കുന്ന മലിന ജലം രോഗഭീതി പടര്‍ത്തുന്നു. മെഡിക്കല്‍ കോളേജ് ഓടയുടെ മാന്‍ഹോള്‍ ഭാഗത്ത് നിന്നും ഉണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് മലിന ജലം ഇപ്പോള്‍ പുറത്തേക്ക് ഒഴുകുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഈ മലിനജലം സമീപത്തെ ജനവാസ മേഖലയിലേക്ക്  ഒഴുകി ഇറങ്ങുന്നത് ഗുരുതരമായ രോഗഭീതി പടര്‍ത്തുന്നു. മെഡിക്കല്‍ കോളേജ് കവാടത്തിന് സമീപത്തെ ഓടയുമായി ബന്ധിപ്പിച്ച് ഈ ഓടയിലേക്ക് മലിന ജലം ഒഴുക്കി വിടേണ്ടതായിരുന്നു. എന്നാല്‍ ഇത് ചെയ്യാതിരുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമായി തീര്‍ന്നത്.

മുമ്പ്  ഇവിടെ മലിന ജലം കെട്ടി കിടന്നപ്പോള്‍ ഈ പ്രശ്നം പരിഹരിക്കാതെ മാലിന്യം നിറഞ്ഞ ഭാഗം മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തത്. മെഡിക്കല്‍ കോളേജ് ക്യാന്‍റിന്‍ സ്ഥിതി ചെയ്യുന്നതിന്റെ എതിര്‍ വശത്തായാണ് മലിനജലം കെട്ടി കിടക്കുന്നത്. ഓടയുടെ ഉള്‍ ഭാഗത്ത് പലയിടത്തും അടഞ്ഞതും മലിനജലം കെട്ടിക്കിടക്കാന്‍ കാരണമായി. ജനവാസ മേഖലയിലേക്ക് ഒഴുകി ഇറങ്ങുന്ന മലിനജലം നാട്ടുകാര്‍ക്ക് ഗുരുതരമായ രോഗം വരുത്തിവെക്കുന്നതിനും കാരണമായി തീരും. കാലമിത്ര കഴിഞ്ഞിട്ടും കോന്നി മെഡിക്കല്‍ കോളേജിന് മാലിന്യ സംസ്കരണ സംവിധാനം നടപ്പിലാക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. മെഡിക്കല്‍ കോളേജിലെ ആശുപത്രി മാലിന്യങ്ങള്‍ അടക്കം പുറത്തു നിന്നുള്ള ഏജന്‍സികള്‍ വാഹനവുമായി വന്നു കൊണ്ടുപോകുന്ന രീതിയാണ് നിലവിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...