സാമൂഹ്യ സുരക്ഷ പെൻഷൻ നൽകാനുള്ള ഉത്തരവാദിത്വത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ പിന്മാറുന്നു : കെ.എസ്‌.കെ.റ്റി.യു പത്തനംതിട്ട ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസ് മാര്‍ച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യ സുരക്ഷ പെൻഷൻ നൽകാനുള്ള ഉത്തരവാദിത്വത്തിൽനിന്ന്‌ പിന്മാറുന്ന കേന്ദ്ര സർക്കാർ നടപടിയ്‌ക്കെതിരെ കെ.എസ്‌.കെ.റ്റി.യു വിന്റെ  നേതൃത്വത്തിൽ നിയോജക മണ്ഡലം കേന്ദ്രീകരിച്ച്‌ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തി. ആറന്മുള മണ്ഡലം കേന്ദ്രീകരിച്ച്‌ പത്തനംതിട്ട ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ യൂണിയൻ ജില്ലാ പ്രസിഡന്റ് പി .എസ്‌ കൃഷ്‌ണകുമാർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി. കെ സത്യവ്രതൻ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഏരിയ സെക്രട്ടറി ടി.എ രാജേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.കെ ശ്രീധരൻ, അനീഷ്‌ വിശ്വനാഥ്‌, ഒ.പി ഷിബു, കെ ടി മോഹനൻ എന്നിവർ സംസാരിച്ചു.

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ വയോജനങ്ങള്‍ക്ക് 200 രൂപയും ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 300 രൂപയും വിധവകള്‍ക്ക് 300 രൂപയുമാണ് കേന്ദ്ര വിഹിതം. 2007 -2012 വര്‍ഷത്തില്‍ തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്റ്റ് അനുസരിച്ചാണ് കേന്ദ്രത്തിന്റെ  പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. ഈ പട്ടിക പുതുക്കാനോ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും  ഇപ്പോള്‍ പാവങ്ങള്‍ക്ക് നല്‍കുന്ന നാമമാത്രമായ കരുതലും ഇല്ലാതാക്കുകയാണ് കേന്ദ്രമെന്നും ഭാരവാഹികള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....