കേരള ബാങ്കുകളില്‍ സി.പി.എം ഗുണ്ടകളെ സ്ഥിരപ്പെടുത്താന്‍ നീക്കം : കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കേരള ബാങ്കുകളില്‍ ദിവസവേതനക്കാരായ സി.പി.എം ഗുണ്ടകളെ സ്ഥിരപ്പെടുത്താന്‍ നീക്കമുണ്ടെന്ന് കെ.സുധാകരന്‍ എം.പി. ആയിരത്തോളം ഒഴിവുകളിലേക്കാണ് ഇങ്ങനെ നിയമനം നടത്താനിരിക്കുന്നത്. ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും കെ.സുധാകരന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മതവും വിശ്വാസവും രാജ്യത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനം തന്നെയാണ്. അത് കഴിഞ്ഞേ മറ്റെന്തുമുള്ളൂവെന്നും ശബരിമല സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി സുധാകരന്‍ പറഞ്ഞു.

മതത്തിനും ദൈവ വിശ്വാസത്തിനും ഏറെ പ്രാധാന്യമുള്ള ഇന്ത്യ പോലെയൊരു സമൂഹത്തില്‍ വൈരുദ്ധ്യാത്മക ഭൗതിക വാദവുമായി മുന്നോട്ട് പോവാനില്ലെന്ന് പറഞ്ഞ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ഇപ്പോഴാണ് ബോധോദയമുണ്ടായത്. ഇത്രയും നാള്‍ ജനങ്ങളെ പറഞ്ഞ് പറ്റിച്ചതിന് അദ്ദേഹം മാപ്പ് പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ചെത്തുകാരന്‍ എന്ന് പറഞ്ഞതില്‍ തെറ്റൊന്നും ഇല്ലെന്ന് ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു. ഒരു ജോലിയെടുക്കുന്നതിന്റെ മഹത്വത്തെ കുറിച്ച് മാത്രമാണ് ഞാന്‍ പറഞ്ഞത്. രണ്ട് ദിവസം കഴിഞ്ഞാണെങ്കിലും അതില്‍ അഭിമാനിക്കുന്നുവെന്ന് സമ്മതിച്ച് മുഖ്യമന്ത്രിയും രംഗത്ത് വന്നല്ലോ.

എന്തേ ഇത്ര വൈകി മറുപടി വന്നൂവെന്ന് മാത്രമാണ് താന്‍ ചോദിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ സി.പി.എം നേതാക്കള്‍ പോലും പ്രതികരിക്കാന്‍ വൈകിയെന്നും സുധാകരന്‍ പറഞ്ഞു. ഇടതുസര്‍ക്കാര്‍ തൊഴില്‍രഹിതരെ വഞ്ചിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ ഇതുതന്നെയായിരിക്കും യു.ഡി.എഫിന്റെ പ്രചാരണ ആയുധം. ലക്ഷക്കണക്കിന് ആളുകള്‍ ജോലിയില്ലാതെ പുറത്തിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള നിയമനം. എല്‍.ഡി.എഫിനെതിരേ ഉപയോഗിക്കാനുള്ള എല്ലാ ആയുധവുമായി തങ്ങള്‍ സജ്ജരാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....