ശബരിമല യുഡിഎഫിന്‍റെ രാഷ്ട്രീയ അജണ്ടയല്ല : ഉമ്മൻചാണ്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശന വിഷയം യുഡിഎഫിന്‍റെ രാഷ്ട്രീയ അജണ്ടയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കോണ്‍ഗ്രസും യുഡിഎഫും ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയിട്ടില്ല. വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാണ് യുഡിഎഫ് എന്നും സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് രംഗത്ത് ശബരിമല സ്ത്രീ പ്രവേശനം സജീവ ചര്‍ച്ചയാവുകയാണ്. വിശ്വാസികളോടൊപ്പമാണോ സർക്കാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമല വിഷയം യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പുറത്തിറക്കിയ ശബരിമല കരട് നിയമത്തില്‍ പോരായ്മകളുണ്ടെങ്കിൽ ജനങ്ങൾക്ക് അറിയിക്കാൻ അവസരമുണ്ടാക്കുമെന്ന് കെ സുധാകരന്‍ എംപി വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ കനത്ത പരാജയത്തിന് കാരണം ശബരിമലയാണെന്ന് യുഡിഎഫ് വിലയിരുത്തുന്നു. ശബരിമല രാഷ്ട്രീയ അജണ്ടയല്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയെങ്കിലും യുഡിഎഫ് നിര്‍ണായക പ്രചാരണ വിഷയമായി സ്ത്രീപ്രവേശനത്തെ മാറ്റുകയാണ്. ഇരുതല മൂര്‍ച്ചയുള്ള വിഷയമായത് കൊണ്ട് യുഡിഎഫ് നീക്കത്തില്‍ കരുതലോടെ പ്രതികരിച്ചാല്‍ മതിയെന്നാണ് ഇടത് മുന്നണി തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...