കെ സുധാകരന്‍ ബിജെപിയുടെ ട്രോജന്‍ കുതിര : പി എ മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബിജെപിയുടെ ട്രോജൻ കുതിരയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെ സുധാകരൻ പ്രാണി എന്ന് വിളിച്ചാണ് സിപിഐഎമ്മിലേക്ക് വരുന്നവരെ കളിയാക്കുന്നത്. ആളുകൾ സിപിഐ എമ്മിലേക്ക് വരുന്നതാണ് സുധാകരൻ്റെ പ്രശ്നം. കോൺഗ്രസിൽ നിന്ന് സിപിഐഎമ്മിലേക്ക് ഇനി പ്രാണികളുടെ ഘോഷയാത്ര ഉണ്ടാവും. കെ സുധാകരൻ്റെ കൊലവിളി പ്രസംഗം ഗൗരവമേറിയതാണെന്നും റിയാസ് പറഞ്ഞു. വികസനം താൻ അട്ടിമറിച്ചെന്ന കാരാട്ട് റസാഖിൻ്റെ ആരോപണത്തിൽ മെറിറ്റ് അടിസ്ഥാനത്തിലാണ് വികസനം നടത്തുന്നത് എന്നാണ് പറയാനുള്ളത്. ജനാധിപത്യ സംവിധാനത്തിൽ ആർക്കും വിമർശനങ്ങൾ ഉന്നയിക്കാനുള്ള അവകാശം ഉണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ചേവായൂർ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർക്കെതിരെ ഭീഷണിയുമായി കെ സുധാകരൻ രംഗത്തെത്തിയത്. പാർട്ടി തോറ്റാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും എവിടെ നിന്നാണ് ശൂലം വരികയെന്ന് പറയാൻ കഴിയില്ലെന്നും സുധാകരൻ ഭീഷണിപ്പെടുത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എം.വി.ഡി. ക്ക് മുൻപേ സ്വയം മാറ്റാൻ ഗണേഷ്‌കുമാർ ; പേര് തിരുത്താനുള്ള അപേക്ഷ നൽകി

0
തിരുവനന്തപുരം : ഡ്രൈവിങ് ലൈസൻസിൽ പേരിനൊപ്പം അനധികൃതമായി ‘എം.എൽ.എ.’ എന്ന് ചേർത്തത്...

തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്‌ ; സുഗതന്റെ അവധി അപേക്ഷ പാസാക്കാൻ...

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതന് അയോഗ്യത ഭീഷണി...

ഹമാസിന്റെ നിരായുധീകരണം കരാറിലെത്തി : ബോർഡ് ഓഫ് പീസ് ചരിത്രപരമെന്ന് ട്രംപ് ; പ്രതികരിക്കാതെ...

0
വാഷിങ്ടൺ : ഗാസയിലെ ഹമാസ് ഉൾപ്പെടെയുള്ള എല്ലാ സായുധ ഗ്രൂപ്പുകളെയും പൂർണ്ണമായും...

പശ്ചിമേഷ്യൻ പ്രതിസന്ധി വിലയിരുത്തി കേന്ദ്ര മന്ത്രിസഭ ; നാവികരുടെ സുരക്ഷ നിരീക്ഷിക്കും

0
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം, സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം...