അച്ഛന്റെ സുഹൃത്തായ കെ.സുധാകരനെതിരെ നിയമനടപടിക്കില്ലെന്ന് ജോബി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തമ്മില്‍ കോര്‍ത്ത ബ്രണ്ണന്‍ കോളേജ് വിവാദത്തിന് പിന്നാലെ കെ സുധാകരനെ കണ്ട് ഫ്രാന്‍സിസിന്റെ മകന്‍. കണ്ണൂരിലെ വസതിയില്‍ എത്തിയാണ് ഫ്രാന്‍സിസിന്റെ മകന്‍ ജോബി സുധാകരനുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. അച്ഛന്റെ സ്ഥാനത്താണ് സുധാകരനെ കാണുന്നതെന്നും അദ്ദേഹത്തിനെതിരെ സംസാരിച്ചത് തെറ്റിദ്ധാരണ കൊണ്ടെന്നും ജോബി കൂടിക്കാഴ്‌ച്ചക്ക് ശേഷം പറഞ്ഞു.

കെ സുധാകരന് അച്ഛനുമായുണ്ടായിരുന്നത് വളരെ അടുത്ത ആത്മബന്ധമായിരുന്നു. കലാലയ രാഷ്ട്രീയ കാലത്ത് നടന്ന സംഭവങ്ങള്‍ ചര്‍ച്ചയാക്കേണ്ട കാര്യമില്ല. സുധാകരനെതിരെ നിയമനടപടിക്കില്ലെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജോബി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ഒരു വാരികയില്‍ സുധാകരന്‍ നല്‍കിയ അഭിമുഖത്തിലാണ് ഫ്രാന്‍സിസും താനും ചേര്‍ന്ന് പിണറായിയെ ആക്രമിച്ചെന്ന് സുധാകരന്‍ പറഞ്ഞത്. ഈ സംഭവം മുഖ്യമന്ത്രി ഏറ്റുപിടിച്ചതോടെയാണ് സംഭവം വിവാദങ്ങള്‍ക്ക് ഇടയാക്കിയതും.

ക്യാമ്പസില്‍ വെച്ച്‌ ഫ്രാന്‍സിസ് പിണറായി വിജയനെ ആക്രമിച്ചെന്നും ഒഴിഞ്ഞ് മാറിയതുകൊണ്ട് രക്ഷപെട്ടെന്നുമായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം. സുധാകരന്റെ പരാമര്‍ശം വേദനിപ്പിക്കുന്നതെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നുമായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ്  ജോബി പറഞ്ഞത്. മൈക്ക് കൊണ്ട് അച്ഛന്‍ പിണറായിയെ ആക്രമിച്ചെന്നത് കെട്ടുകഥയാണെന്നും അന്ന് ജോബി വിശദീകരിച്ചിരുന്നു.

അച്ഛന്‍ ഫ്രാന്‍സിസിന് പിണറായി വിജയനുമായി പില്‍ക്കാലത്തും സൗഹൃദമുണ്ടായിരുന്നു. അച്ഛന്‍ കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല. പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ കൂരാച്ചുകുണ്ടില്‍ എത്തിയപ്പോള്‍ അച്ഛനെ വിളിച്ച്‌ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വിളിപ്പേര് പോലും ഓര്‍ത്തുകൊണ്ടായിരുന്നു അന്ന് പിണറായി സംസാരിച്ചതെന്നും ജോബി പറഞ്ഞിരുന്നു. തന്റെ പിതാവ് മരിച്ചിട്ട് ഇപ്പോള്‍ ഇരുപത് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. കോളജില്‍ പഠിക്കുന്ന കാലത്ത് പിതാവ് ഒരു കെ. എസ്. യു പ്രവര്‍ത്തകനായിരുന്നു. ആ കാലഘട്ടത്തില്‍ ഒരു ആക്രമണത്തിനും പിതാവ് മുതിര്‍ന്നിട്ടില്ല. അതിനു ശേഷവും ആരെയും ഉപദ്രവിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...