കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹെ​മ​റ്റോ​ള​ജി വാ​ര്‍​ഡി​ലെ ഒ​ന്‍പ​തു​പേ​ര്‍​ക്ക് കോ​വി​ഡ്

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹെ​മ​റ്റോ​ള​ജി വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​തേ​ടി​യ ഒ​ന്‍പ​തു​പേ​ര്‍​ക്ക് കോവിഡ് സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ല്‍ 15 പേ​രാ​ണ് വാ​ര്‍​ഡി​ല്‍ അ​ഡ്മി​റ്റായിട്ടു​ള്ള​ത്. വാ​ര്‍​ഡി​ലു​ള്ള ഒ​രു​രോ​ഗി​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​ന്‍പത് പേ​ര്‍​ക്ക് രോ​ഗം സ്ഥിരീകരി​ച്ച​ത്. എ​വി​ടെ നി​ന്നാ​ണ് രോ​ഗം പ​ക​ര്‍​ന്ന​തെ​ന്ന​കാ​ര്യം വ്യ​ക്ത​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​മ്പോള്‍​ത​ന്നെ രോ​ഗി​ക്കും ബൈ ​സ്​​റ്റാ​ന്‍​ഡ​ര്‍​ക്കും ആ​ന്‍​റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ട്. പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റി​വാ​യ​വ​രെ മാ​ത്ര​മേ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​റു​ള്ളൂ. അഡ്മിറ്റുള്ള എ​ല്ലാ​വ​രെ​യും പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ആ​ഴ്ച​ക​ളോ​ളം അ​ഡ്മി​റ്റാ​യി ചി​കി​ത്സ​തേ​ടു​ന്ന​വ​രാ​ണ് രോ​ഗി​ക​ള്‍. ഇ​വ​രെ​യും കൂ​ട്ടി​രി​പ്പു​കാ​രെ​യും പു​റ​ത്തു​വി​ടാ​റി​ല്ല. ആ​രെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച്‌ പു​റ​ത്തു​പോ​യി​ട്ടു​ണ്ടോ എ​ന്ന​റി​യി​ല്ല. മാ​ത്ര​മ​ല്ല ആ​ന്റിജ​ന്‍ പ​രി​ശോ​ധ​ന 60 ശ​ത​മാ​നം മാ​ത്ര​മേ കൃ​ത്യ​ത​യു​ള്ളൂ.

അ​ഡ്മി​റ്റാ​കു​ന്ന എ​ല്ലാ​വ​ര്‍​ക്കും ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ എ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. പോ​സി​റ്റി​വാ​യ രോ​ഗി​ക​ളെ കോവി​ഡ് വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റു​ക​യും വാ​ര്‍​ഡ് അ​ണു​മു​ക്ത​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും ഉ​ള്‍​പ്പെ​ടെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഫേ​സ് ഷീ​ല്‍​ഡും മാ​സ്കും ഗ്ലൗ​സും ധ​രി​ച്ചാ​ണ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രി​ല്‍​നി​ന്ന് രോ​ഗി​ക​ളി​ലേ​ക്കും തി​രി​ച്ചും രോ​ഗം പ​ക​രാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണ്. നി​ല​വി​ല്‍ രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ് : രണ്ടുപേർക്ക് 58 വർഷം തടവും 3.75 ലക്ഷം പിഴയും

0
മൂവാറ്റുപുഴ : ആറുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കൾക്ക്...