നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് കെ സുധാകരൻ എംപി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് കെ സുധാകരൻ എംപി. നിയമസഭ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും മത്സരിക്കുമെന്ന് പാര്‍ട്ടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ സുധാകരൻ പറഞ്ഞു. വേണ്ട ഇനി ഒരു കമ്യൂണിസ്റ്റ് ഭരണം കേരളത്തിൽ എന്ന പേരിൽനാഷണൽ ജനതാദൾ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ ഉദ്ഘാടനത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ. എംപിമാർ മത്സരിക്കുന്നതിൽ രണ്ട് മൂന്ന് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.

നാഷണൽ ജനതാദളിന് കോൺഗ്രസിലേക്ക് വരുന്നതിൽ തടസമില്ലെന്നും കെ സുധാകരൻ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം തന്നെയാണ്. അറസ്റ്റിലായവരിൽ പ്രധാനികൾ സിപിഎം നേതാക്കളാണ്. സ്വർണക്കൊള്ളയിൽ കൃത്യമായ അന്വേഷണം നടന്നില്ല. കള്ളൻമാർക്കും കൊള്ളക്കാർക്കും സിപിഎം കൂട്ടുനിൽക്കുകയാണ്. കമ്യൂണിസ്റ്റിനെതിരെ പോരാടാൻ നാഷണൽ ജനതാദളിനെ ക്ഷണിക്കുകയാണ്. ഇത് അപേക്ഷയാണെന്നും സുധാകരൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...