പുനഃസംഘടനയിൽ പിന്നോട്ടില്ല , അടുത്തത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ; കെ. സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോൺഗ്രസിൽ ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി പോര് തുടരവേ പുനഃസംഘടനയിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പുനഃസംഘടന അവസാനിക്കുന്നില്ലെന്നും പൂർത്തിയാക്കുമെന്നും സുധാകരൻ പറഞ്ഞു. അടുത്തതു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പുനഃസംഘടനയാണ്. നേതാക്കള്‍ സാധാരണക്കാരോടൊപ്പം നിൽക്കണം. അപശബ്ദമുണ്ടാക്കാതെ ബ്ലോക്ക് പ്രസിഡന്റുമാർ ശ്രദ്ധിക്കണമെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് പുന‍ഃസംഘടനയിൽ കെപിസിസി നേതൃത്വവും ഗ്രൂപ്പുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുകയാണ്.

പുതിയതായി നിയമിതരായ ബ്ലോക്ക് പ്രസിഡന്റുമാർക്കായി ആലുവയിൽ നടത്തുന്ന പഠനക്യാംപ് ഗ്രൂപ്പ് നേതാക്കൾ ബഹിഷ്കരിച്ചു. ബെന്നി ബഹ്നാൻ, കെ.സി. ജോസഫ്, രമേശ് ചെന്നിത്തല, എം.എം. ഹസ്സൻ എന്നിവർ പങ്കെടുക്കില്ല. പ്രശ്ന പരിഹാരത്തിനായി താരിഖ് അൻവർ എത്തുന്ന ദിവസം തന്നെയാണു ക്യാംപ് അടക്കം ബഹിഷ്കരിച്ച് ഗ്രൂപ്പ് നേതാക്കൾ മുന്നോട്ടുപോകുന്നത്. ജൂൺ മൂന്ന് രാത്രി 12 മണിക്കാണു കെപിസിസി പ്രസിഡന്റിന്റെ ഫെയ്സ്ബുക് പേജില്‍ ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. കൂടിയാലോചന നടത്താതെയാണു സംസ്ഥാന നേതൃത്വം കേരളത്തിൽ ബ്ലോക്ക് പ്രസിഡന്റുമാരെ തീരുമാനിച്ചതെന്നായിരുന്നു എ, ഐ ഗ്രൂപ്പുകളുടെ പരാതി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസിൽ ഫീസ് പിരിക്കും ; ഒമാന്റെ പദ്ധതിക്ക് ഗൾഫ് രാജ്യങ്ങളുടെ പിന്തുണ

0
ദുബായ്: ഒമാനും ഇറാനും ചേർന്ന് ഹോർമുസ് കടലിടുക്കു നിയന്ത്രിക്കുന്ന സംവിധാനത്തിന് സൗദി...

അടച്ചിട്ട മുറിയിൽ ട്രംപുമായി 90 മിനിറ്റ് ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി

0
വാഷിങ്ടൻ: ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ്...

മരണ വെപ്രാളത്തിനിടെ യുവതി കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്തു ; കാമുകൻ പിടിയിൽ

0
റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് മൊബൈലിൽ...

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംവദിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തു ; അന്വേഷണത്തിന് ഉത്തരവ്

0
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സംവാദം...